Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Congress

ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ പു​റ​ത്താ​ക്ക​ണം; രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ ഇ​ന്ത്യ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് . പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ലു​ള്ള വി​ശ്വാ​സം ത​ക​ർ​ത്തു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പു​തി​യ സ​മ​ര​പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഉ​ദ​യ് ഭാ​നു ചി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര, തെ​ല​ങ്കാ​ന, അ​സം, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ത​മി​ഴ്‌​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ക്കും. പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​ങ്ങ​ൾ, 'ഹ​ല്ലാ ബോ​ൽ' മാ​ർ​ച്ചു​ക​ൾ, ബി​ജെ​പി നേ​താ​ക്ക​ളു​ടെ​യും മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും വ​സ​തി​ക​ൾ​ക്ക് മു​ന്നി​ലെ പ്ര​തി​ഷേ​ധം എ​ന്നി​വ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ പു​റ​ത്താ​ക്കു​ന്ന​ത് വ​രെ സ​മ​രം തു​ട​രു​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. 

 

Kerala

ദു​ഷ്ട​ശ​ക്തി​ക​ളെ നി​ഗ്ര​ഹി​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട അ​വ​താ​ര​മാ​ണ് താ​ന്‍; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് മ​റു​പ​ടി​യു​മാ​യി റി​നി ആ​ൻ ജോ​ർ​ജ്

കൊ​ച്ചി: ത​ന്നെ അ​വ​താ​രം എ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണ്ണൂ​ര്‍ ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ വി​ജി​ല്‍ മോ​ഹ​ന് മ​റു​പ​ടി​യു​മാ​യി ന​ടി റി​നി ആ​ന്‍ ജോ​ര്‍​ജ്. ദു​ഷ്ട​ശ​ക്തി​ക​ളെ നി​ഗ്ര​ഹി​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട അ​വ​താ​ര​മാ​ണ് താ​ന്‍ എ​ന്ന് റി​നി ഫേ​സ്ബു​ക്കി​ലൂ​ടെ മ​റു​പ​ടി ന​ല്‍​കി.

വി.​ഡി. സ​തീ​ശ​ന്‍ മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ വി​ഐ​പി​യാ​യി എ​ത്തി​യ റി​നി​യെ അ​വ​താ​ര​മെ​ന്നാ​ണ് വി​ജി​ല്‍ മോ​ഹ​ന്‍ അ​ധി​ക്ഷേ​പി​ച്ച​ത്. ഇ​ത്ത​രം അ​വ​താ​ര​ങ്ങ​ളെ സൂ​ക്ഷി​ക്ക​ണ​മെ​ന്നും സ്വ​പ്ന​യും സ​രി​ത​യും ക​യ​റി​യ​തി​ന്‍റെ ഫ​ലം ര​ണ്ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​ര്‍ അ​നു​ഭ​വി​ച്ച​ത് ന​മു​ക്ക് അ​റി​യാ​മെ​ന്നും വി​ജി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ "ഒ​രു പു​തി​യ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ പോ​ലെ​യു​ള്ള പാ​വ​ന​മാ​യ ച​ട​ങ്ങി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി​യെ വ​ള​ഞ്ഞി​ട്ടു കൂ​വി വി​ളി​ക്കു​ക​യും ഭീ​ഷ​ണി പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടും ര​ക്തം തി​ള​യ്ക്കാ​ത്ത പ​ല​ര്‍​ക്കും രേ​വ​ന്ത് റെ​ഡി​യു​മാ​യി ഒ​രു ഫോ​ട്ടോ എ​ടു​ത്തു എ​ന്ന് ക​ണ്ട​പ്പോ​ള്‍ ര​ക്തം തി​ള​യ്ക്കു​ന്നു​ണ്ട് എ​ന്ന് അ​റി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷം. ഇ​ങ്ങ​നെ ത​ന്നെ ആ​യി​രി​ക്ക​ണം രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം. മാ​തൃ​ക രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നെ അ​വ​താ​രം എ​ന്ന് വി​ളി​ച്ചു ക​ളി​യാ​കു​ന്ന​വ​ര്‍​ക്കാ​യി അ​തെ ഞാ​ന്‍ അ​വ​താ​രം ത​ന്നെ​യാ​ണ് ദു​ഷ്ട ശ​ക്തി​ക​ളെ നി​ഗ്ര​ഹി​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട അ​വ​താ​രം',-ഇ​താ​യി​രു​ന്നു റി​നി​യു​ടെ മ​റു​പ​ടി.

Kerala

നെ​ടു​ങ്ക​ണ്ട​ത്ത് കെ​എ​സ്‌യു - യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ സി​പി​എം-​ഡി​വൈ​എ​ഫ്ഐ ആ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ നെ​ടു​ങ്ക​ണ്ടം ഫെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ അ​മ്മ​ഞ്ചേ​രി, കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി അ​ല​ന്‍റ് സ​ജി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി അ​ല​ന്‍റ് ജോ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ല​ന്‍റ് ജോ​സി​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും, മ​റ്റ് ര​ണ്ടു​പേ​രെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ആ​രോ​പി​ച്ചു. സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും കേ​സെ​ടു​ക്കാ​നോ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നോ പോ​ലീ​സ് ത​യ്യാ​റാ​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വ​ൻ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ശ​ക്ത​മാ​യ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

തു​ട​ർ​ന്ന് പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. ഒ​ടു​വി​ൽ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ച് പി​രി​ഞ്ഞു​പോ​യ​ത്.

National

നീറ്റ് ചോദ്യച്ചോർച്ച: റാക്കറ്റിൽ ഉന്നത ബിജെപി നേതാക്കളുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച നീ​റ്റ് ചോ​ദ്യ​ച്ചോ​ർ​ച്ച​യി​ൽ ഉ​ന്ന​ത ബി​ജെ​പി നേ​താ​ക്ക​ൾ​ക്കു പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സും നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഓ​ഫ് ഇ​ന്ത്യ​ (എ​ൻ​എ​സ് യു​ഐ).

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ കേ​ന്ദ്രം രാ​ജ​സ്ഥാ​നാ​ണെ​ന്നും രാ​ജ​സ്ഥാ​നി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ റാ​ക്ക​റ്റി​ന് രാ​ഷ്‌​ട്രീ​യ സം​ര​ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു​വെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഉ​ദ​യ് ഭാ​നു ചി​ബും എ​ൻ​എ​സ്‌​യു​ഐ അ​ധ്യ​ക്ഷ​ൻ വി​നോ​ദ് ജാ​ഖ​റും ഡ​ൽ​ഹി​യി​ലെ കോ​ണ്‍​ഗ്ര​സ് കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യ്പു​രി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ർ രാ​ജ​സ്ഥാ​നി​ലെ പ്ര​മു​ഖ ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ചേ​ർ​ന്നെ​ടു​ത്തി​ട്ടു​ള്ള ഫോ​ട്ടോ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ആ​രോ​പ​ണം.

രാ​ജ​സ്ഥാ​നി​ലെ കോ​ച്ചിം​ഗ് ഹ​ബ്ബു​ക​ളാ​യി​ട്ടു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ മി​ക്ക കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും ബി​ജെ​പി നേ​താ​ക്ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് രാ​ഷ്‌​ട്രീ​യ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി അ​വ​രെ വി​ട്ട​യ​ച്ച​താ​യും എ​ൻ​എ​സ്‌​യു​ഐ അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു.

10 വ​ർ​ഷ​ത്തി​നി​ടെ 89 പേ​പ്പ​ർ ചോ​ർ​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും 48 ത​വ​ണ പ​രീ​ക്ഷ​ക​ൾ വീ​ണ്ടും ന​ട​ത്തേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ൻ​സി (എ​ൻ​ടി​എ) നി​രോ​ധി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഉ​ദ​യ് ഭാ​നു ചി​ബും ആ​വ​ശ്യ​പ്പെ​ട്ടു.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി) രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഇ​രു സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ തല അടിച്ചു പൊട്ടിച്ച സംഭവം: മുഖ്യപ്രതി അറസ്റ്റില്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മുനമ്പം പാണ്ഡികശാല പി.ജി. പൃഥ്വിരാജിന്‍റെ തല ഇരുമ്പ് പൈപ്പിന് അടിച്ചു പൊട്ടിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പള്ളിപ്പുറം കാതികുളത്ത് ശരണ്‍ജിത്താണ് അറസ്റ്റിലായത്. മൂന്ന് അംഗ സംഘത്തിലെ മറ്റ് രണ്ടുപേര്‍ ഒളിവിലാണ്.

വിഷുത്തലേന്ന് രാത്രി പള്ളിപ്പുറം ഭുവനേശ്വരി ബീച്ചില്‍ ആളൊഴിഞ്ഞിടത്ത് പടക്കം പൊട്ടിച്ച യുവാക്കളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘത്തെ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. പൃഥ്വിരാജ് കുഴുപ്പിള്ളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Kerala

പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് തര്‍ക്കം; യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ തലയ്ക്ക് അടിയേറ്റു

കൊച്ചി: പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ തലയ്ക്ക് അടിയേറ്റു. എറണാകുളം ചെറായിലാണ് സംഭവം. വൈപ്പിന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി മുനമ്പം പാണ്ടികശാല പി.ജി. പൃഥിരാജിന് (32) ആണ് പരിക്കേറ്റത്.

പള്ളിപ്പുറം ഭുവനേശ്വരി ബീച്ചിലാണ് സംഭവം നടന്നത്. വിഷു തലേന്ന് രാത്രി പടക്കം പൊട്ടിച്ച പിള്ളേരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മൂന്നംഗ സംഘത്തെ ചോദ്യം ചെയ്ത പൃഥ്വിരാജിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.

പൃഥ്വിരാജിനെ കുഴിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പള്ളിപ്പുറം സ്വദേശികളായ ശരണ്‍ജിത്ത്, കടുവങ്കശേരി അനീഷ്, കളപ്പുരക്കല്‍ പ്രശാന്ത് എന്നിവര്‍ക്കെതിരെ മുനമ്പം പോലീസ് കേസ് എടുത്തു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

പൃഥ്വിരാജിനെ ആക്രമിച്ച സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇന്ന് വൈകിട്ട് ആറിന് മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം നടത്തും. മര്‍ദിച്ചത് പള്ളിപ്പുറം ബീച്ചിലെ ലഹരി മാഫിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ബീച്ചിലെ ലഹരി മാഫിയകളെ തുരത്താന്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

District News

പ​രാ​തി ന​ൽ​കാ​നെ​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​യെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന്

ത​ല​യോ​ല​പ്പ​റ​മ്പ്: പ​രാ​തി ന​ല്‍കാ​നെ​ത്തി​യ യൂ​ത്ത് കോ​ണ്‍ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഭി​ജി​ത്ത് ദി​ലീ​പി​നെ പോ​ലീ​സ് മ​ര്‍ദി​ച്ച​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ അ​ഭി​ജി​ത്തി​നെ പോ​ലീ​സ് ത​ല​യോ​ല​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ​മെ​ന്ന് ഡോ​ക്‌​ട​ര്‍ നി​ര്‍ദേ​ശി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം. വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് യു​വാ​വി​നെ കൊ​ണ്ടു​പോ​കാ​ന്‍ വാ​ഹ​നം എ​ത്താ​ന്‍ വൈ​കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍ഗ്ര​സ് ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ത​ല​യോ​ല​പ്പ​റ​മ്പ്-വൈ​ക്കം റോ​ഡ് ഉ​പ​രോ​ധി​ച്ചു. തു​ട​ര്‍ന്ന് അ​ഭി​ജി​ത്തി​നെ ആം​ബു​ല​ന്‍സി​ല്‍ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​ഭി​ജി​ത്തി​ന്‍റെ വാ​ഹ​നം മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി ന​ല്‍കാ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സീ​തു ശ​ശി​ധ​ര​നോ​ടൊ​പ്പം എ​ത്തി​യ​പ്പോ​ഴാ​ണ് മ​ര്‍ദ​ന​മു​ണ്ടാ​യ​തെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ സി​യാ​ദ് ബ​ഷീ​ര്‍, സു​ബി​ന്‍ മാ​ത്യു, സീ​തു ശ​ശി​ധ​ര​ന്‍, പി.​കെ. ജ​യ​പ്ര​കാ​ശ്, ശ​ശി​ധ​ര​ന്‍ വാ​ള​വേ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റോ​ഡ് ഉ​പ​രോ​ധം ന​ട​ന്ന​ത്.

ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് പോ​ലീ​സ്

കാ​ര്‍ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി ന​ല്‍കാ​നെ​ത്തി​യ യു​വാ​വി​നെ മ​ര്‍ദി​ച്ചെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ്. ക​രി​പ്പാ​ടം സ്വ​ദേ​ശി അ​ഭി​ജി​ത്ത് ദി​ലീ​പി​ന്‍റെ കാ​ര്‍ ഏ​താ​നും ദി​വ​സം മു​മ്പു വാ​ട​ക​യ്ക്കെ​ടു​ത്ത ഏ​നാ​ദി സ്വ​ദേ​ശി നി​തീ​ഷ് കാ​ര്‍ ഇ​ട​വ​ട്ടം സ്വ​ദേ​ശി​ക്കു പ​ണ​യ​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി ക​ട​ന്നു​ക​ള​ഞ്ഞു. വാ​ഹ​നം തി​രി​ച്ചു​കി​ട്ടാ​തെ വ​ന്ന​തോ​ടെ ജി​പി​എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ മ​ന​സി​ലാ​ക്കി അ​ഭി​ജി​ത്ത് ദി​ലീ​പും സു​ഹൃ​ത്തു​ക്ക​ളും കാ​ര്‍ കി​ട​ന്ന വീ​ട്ടി​ലെ​ത്തി കാ​ര്‍ കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചു.

ഗൃ​ഹ​നാ​ഥ​ന്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ഭാ​ര്യ​യും വി​ദ്യാ​ര്‍ഥി​നി​യാ​യ മ​ക​ളും കാ​ര്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നെ എ​തി​ർ​ത്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ യു​വാ​ക്ക​ള്‍ ബ​ഹ​ള​മു​ണ്ടാ​ക്കി.
വീ​ട്ട​മ്മ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഇ​രു​കൂ​ട്ട​രെ​യും സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ച് സം​സാ​രി​ക്കു​ക​മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

District News

കാ​ര്‍​ഷി​കാവ​ശ്യ​ങ്ങ​ള്‍​ക്ക് ഇ​ന്ധ​നം ന​ല്‍​കാ​ത്ത​തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സമരം

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ജാ​റു​ക​ളി​ല്‍ ഇ​ന്ധ​നം ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ഇ​ന്ധ​നം ജാ​റു​ക​ളി​ല്‍ ന​ൽ​കു​ന്ന​തു നി​ഷേ​ധി​ക്കു​ന്ന പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര്‍​ഷ​കവി​രു​ദ്ധ ഉ​ത്ത​ര​വി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു മു​മ്പി​ല്‍ സൂ​ച​നാ സ​മ​രം ന​ട​ത്തി.

വേ​ന​ല്‍​ക്കാ​ല​മാ​യ​തി​നാ​ല്‍ ഏ​ല​കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ജ​ല​സേ​ച​ന​ത്തി​നും കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​നും പെ​ട്രോ​ളും ഡീ​സ​ലും അ​ത്യാ​വ​ശ്യ​മാ​ണ്. ഒ​രാ​ഴ്ച​യാ​യി പ​മ്പു​ക​ളി​ല്‍നി​ന്നു ജാ​റു​ക​ളി​ല്‍ പെ​ട്രോ​ള്‍ ന​ല്‍​കു​ന്നി​ല്ല. ഇ​തു​മൂ​ലം ജ​ല​സേ​ച​നം ന​ട​ത്താ​നാ​കാ​തെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​ണ്. ജ​ല​സേ​ച​നം ന​ട​ത്താ​ത്ത​തു​മൂ​ലം ഏ​ലം കൃ​ഷി​യി​ല്‍ വ്യാ​പ​ക​മാ​യ നാ​ശ​വും നേ​രി​ട്ടി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ ജാ​റു​ക​ളി​ല്‍ ഇ​ന്ധ​നം ന​ല്‍​കു​ന്നു​ണ്ടെ​ന്നും ഇ​ത് നെ​ടു​ങ്ക​ണ്ട​ത്തും ന​ല്‍​ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. അല്ലാ​ത്ത​പ​ക്ഷം പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ സ്തം​ഭി​പ്പി​ക്കു​ന്ന സ​മ​രം ന​ട​ത്തു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പ്ര​തി​ഷേ​ധ സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. പി.​ജെ. ജോ​മോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഫ്‌​സ​ല്‍ ഇ​സ്മാ​യി​ല്‍, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ് തോ​മ​സ്, ജ​യ​കു​മാ​ര്‍, അ​ജ്മ​ല്‍, എ​ബി​ന്‍, ടോം ​സെ​ര്‍​വി​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

അ​ടൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് പ​ടി​ക്ക​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

അ​ടൂ​ർ: സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ സി​പി​എം ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ പ്ര​സി​ഡ​ന്‍റു ത​ന്നെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് സ്ഥാ​നം ഒ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ബാ​ങ്ക് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ആ​രോ​പ​ണം നേ​രി​ടു​ന്ന മു​ൻ പ്ര​സി​ഡ​ന്‍റി​നും ഭ​ര​ണ​സ​മി​തി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും എ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​കൃ​ഷ്ണ​ൻ പ​ള്ളി​ക്ക​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ന​ജ് മ​ൽ കാ​വി​ള​യി​ൽ, കെ​എ​സ്‌​യു സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫെ​ന്നി നൈ​നാ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ചൂ​ര​ക്കോ​ട്, ജ​യ്സ​ൺ, ജെ​റി​ൻ,ജി​ജോ, അ​ഖി​ൽ, കെ.​പി അ​രു​ൺ, വി​ഷ്ണു പ​ള്ളി​ക്ക​ൽ, ഷി​ബു ചി​റ​ക്ക​രോ​ട്ട്, ആ​ബി​ദ് ഷെ​ഹീം, അം​ജി​ത്ത് അ​ടൂ​ർ, രാ​ഹു​ൽ കൈ​ത​യ്ക്ക​ൽ, സ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍ ബി​ജെ​പി​യി​ലേ​ക്കു പോ​കാ​ന്‍ കാ​ര​ണം കെ.​സി. വേ​ണു​ഗോ​പാ​ലെ​ന്ന് മു​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ അ​ന്ത​ക​നാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ മാ​റി​യെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. നു​സൂ​ര്‍.

ത​മ്പ്രാ​ന്‍ എ​ന്നു വി​ളി​ച്ചു കെ.​സി. വേ​ണു​ഗോ​പാ​ലി​നു മു​ന്നി​ല്‍ ഓ​ച്ഛാ​നി​ച്ചു നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ ര​ക്ഷ​യു​ള്ള​തെ​ന്നും അ​ല്ലാ​ത്ത​വ​രെ​യെ​ല്ലാം അ​ടി​മ​ക​ളാ​യാ​ണ് വേ​ണു​ഗോ​പാ​ല്‍ ക​രു​തു​ന്ന​തെ​ന്നും നു​സൂ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍ അ​നി​ല്‍ ആ​ന്‍റ​ണി കോ​ണ്‍​ഗ്ര​സ് വി​ട്ടു ബി​ജെ​പി​യി​ല്‍ പോ​കാ​ന്‍ കാ​ര​ണ​ക്കാ​ര​ന്‍ കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ്. അ​നി​ല്‍ ആ​ന്‍റ​ണി കോ​ണ്‍​ഗ്ര​സ് ഐ​ടി വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യി​രി​ക്കേ അ​ത്ര​മാ​ത്ര​മാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ പീ​ഡി​പ്പി​ച്ച​ത്.

അ​നി​ലി​നെ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്കാ​ന്‍ ഒ​രി​ക്ക​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യ​ട​ക്കം തീ​രു​മാ​നി​ച്ച​പ്പോ​ള്‍ എ.​കെ. ആ​ന്‍റ​ണി​യാ​ണ് എ​തി​ര്‍​ത്ത​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി​യെ സോ​ളാ​ര്‍ കേ​സി​ല്‍ കു​ടു​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സി​ലെ ചി​ല മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ പ​ങ്ക് ത​നി​യ്ക്ക് വ്യ​ക്ത​മാ​യി അ​റി​യാം.

ഇ​ക്കാ​ര്യം താ​ന്‍ പി​ന്നീ​ട് തു​റ​ന്നു പ​റ​യും. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​നേ​യും ഇ​വ​ര്‍ വ​ല്ലാ​തെ പീ​ഡി​പ്പി​ക്കു​ന്നു. ചാ​ണ്ടി ഉ​മ്മ​ന്‍ എ ​ഗ്രൂ​പ്പി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് എ​തി​രേ​യു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കു പി​ന്നി​ലു​ള്ള​ത്.

ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കു ശേ​ഷം എ ​ഗ്രൂ​പ്പി​നെ ന​യി​ക്കാ​ന്‍ ആ​ര്‍​ജ്ജ​വ​മു​ള്ള നേ​താ​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ലി​നു പോ​ലും വാ ​തു​റ​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ത​ളി​പ്പ​റ​മ്പിൽ യു​ഡി​എ​ഫി​ന് ത​ല​വേ​ദ​ന; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വും കെ​പി​സി​സി അം​ഗ​വും മ​ത്സ​ര​ത്തി​ന്

ക​ണ്ണൂ​ർ: ത​ളി​പ്പ​റമ്പിൽ യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കു​ന്ന ടി.​കെ. ഗോ​വി​ന്ദ​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും വി​മ​ത നീ​ക്കം. ഗോ​വി​ന്ദ​നെ​തി​രേ കെ​പി​സി​സി അം​ഗം കൊ​യ്യം ജ​നാ​ർ​ദ​ന​ൻ ശനിയാഴ്ച പ​ത്രി​ക ന​ല്കും. ത​ളി​പ്പ​റമ്പ് താ​ലൂ​ക്ക് ഓ​ഫീ​സി​ലാ​ണ് പ​ത്രി​ക ന​ല്കു​ക.

ഒ​മ്പ​ത് വ​ർ​ഷം യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യും പ​ത്ത് വ​ർ​ഷം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ച കൊ​യ്യം ജ​നാ​ർ​ദ​ന​ൻ പ​ത്ത് വ​ർ​ഷം ചെങ്ങളായി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​യും അ​ഞ്ച് വ​ർ​ഷം ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സി​പി​എ​മ്മി​ല്‍ നി​ന്നും പു​റ​ത്തു​വ​ന്ന ടി.​കെ. ഗോ​വി​ന്ദ​നെ യു​ഡി​എ​ഫ് പി​ന്തു​ണ​ക്ക​രു​തെ​ന്ന പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​കാ​രം മാ​നി​ച്ചാ​ണ് താ​ൻ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് കൊ​യ്യം ജ​നാ​ർ​ദ​ന​ൻ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ടി.​കെ. ഗോ​വി​ന്ദ​നെ​തി​രേ മ​ത്സ​രി​ക്കു​മെ​ന്ന നി​ല​പാ​ടു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​നും രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. സി​പി​എം വി​ട്ടു​വ​രു​ന്ന​വ​രെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം വി​ജി​ൽ മോ​ഹ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​ത്സ​രി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്.

മ​ത്സ​ര​സാ​ധ്യ​ത ത​ള്ളി​ക്ക​ള​യു​ന്നി​ല്ലെ​ന്നും ച​ർ​ച്ച ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും വി​ജി​ൽ മോ​ഹ​ൻ ദീ​പി​കയോ​ട് വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ, യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്.

Kerala

പ​ട്ടാ​മ്പി കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി; യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​ട്ടാ​മ്പി വി​മ​ത​നാ​യി മ​ത്സ​രി​ക്കും

പ​ട്ടാ​മ്പി: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ പ​ട്ടാ​മ്പി കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. ക​ഴി​ഞ്ഞ ത​വ​ണ പ​ട്ടാ​മ്പി​യി​ൽ മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച റി​യാ​സ് മു​ക്കോ​ളി​യെ ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി​യാ​ക്കു​മെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി ടി.​പി. ഷാ​ജി​യെ പ്ര​ഖ്യാ​പി​ച്ച​താ​ണ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തെ​യും യു​വാ​ക്ക​ളെ​യും ചൊ​ടി​പ്പി​ച്ച​ത്.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​ട്ടാ​മ്പി വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. അ​ടു​ത്ത ദി​വ​സം അ​ദ്ദേ​ഹം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം. മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്ന റി​യാ​സ് മു​ക്കോ​ളി​ക്കു​ള്ള പി​ന്തു​ണ പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചാ​ണ് ഷാ​ഫി പ​ട്ടാ​മ്പി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം മാ​നി​ക്കാ​ത്ത നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ​യാ​ണ് ത​ന്‍റെ പോ​രാ​ട്ട​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​മ​ത നീ​ക്ക​ത്തി​ൽ​നി​ന്ന് ഷാ​ഫി പ​ട്ടാ​മ്പി​യെ പി​ന്തി​രി​പ്പി​ക്കാ​ൻ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

Kerala

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷാ​നു ഭൂ​ട്ടോ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ വി​മ​ത നീ​ക്ക​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷാ​നു ഭൂ​ട്ടോ​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. മാ​ധ്യ​മ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്കെ​തി​രെ പ്ര​സ്താ​വ​ന ന​ല്‍​കി​യ​തി​നും സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തി​നു​മാ​ണ് ന​ട​പ​ടി.

മാ​ധ്യ​മ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്കെ​തി​രാ​യി പ്ര​സ്താ​വ​ന ന​ല്‍​കി സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ അ​മ്പ​ല​പ്പു​ഴ അ​സം​ബ്ലി സെ​ക്ര​ട്ട​റി ഷാ​നു ഭൂ​ട്ടോ​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ത്വ​ത്തി​ല്‍ നി​ന്ന് സ​സ്പ​ന്റ് ചെ​യ്ത​താ​യി അ​റി​യി​ക്കു​ന്നു​വെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എം പി ​പ്ര​വീ​ണ്‍ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

അ​മ്പ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​നെ യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു റി​ബ​ൽ നീ​ക്കം. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഷാ​നു ഭൂ​ട്ടോ. ഉ​ട​ൻ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക കൊ​ടു​ക്കു​മെ​ന്ന് ഷാ​നു ഭൂ​ട്ടോ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു നീ​ക്കം. ജി. ​സു​ധാ​ക​ര​ന് പി​ന്തു​ണ ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​സി​സി ജ​ന​റ​ൽ എം.​ജെ. ജോ​ബ് രാ​ജി വ​ച്ചി​രു​ന്നു.

Kerala

മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​നെ​തി​രാ​യ ആ​രോ​പ​ണം; സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഭാ​ര്യ രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്. ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ലേ​ക്ക് ഇ​ന്ന് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും.

മ​ന്ത്രി​യു​ടെ രാ​ജി​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. തി​ങ്ക​ളാ​ഴ്ച ക​ൽ​പ​റ്റ​യി​ൽ ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. കോ​ഴി​യെ​യും കൈ​യി​ൽ എ​ടു​ത്താ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം.

കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ പ്ര​വ​ർ​ത്ത​ക​ർ, മ​ന്ത്രി​യു​ടെ കോ​ല​വും ക​ത്തി​ച്ചു. സ്ഥ​ല​ത്ത് പോ​ലീ​സും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ കൈ​യാ​ങ്ക​ളി​യാ​യി. ബ​സ് ത​ട​ഞ്ഞ പ്ര​വ​ർ​ത്ത​ക​രെ നീ​ക്കം ചെ​യ്യാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തും പ​ത്ത​നാ​പു​ര​ത്തും ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

Kerala

കുഞ്ഞികൃഷ്ണന്‍ വേണ്ട; സിപിഎം വിമതരെ പിന്തുണയ്ക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെ കൊടിപിടിച്ചവര്‍ സ്ഥാനാര്‍ഥിയാവണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം.

സിപിഎം വിമതര്‍ക്ക് യുഡിഎഫ് പിന്തുണ നല്‍കിയാല്‍ പരസ്യമായി എതിര്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജകമണ്ഡലം കണ്‍വന്‍ഷനിലാണ് എതിര്‍പ്പ് പരസ്യമാക്കിയത്.

കോണ്‍ഗ്രസുകാരെ ആക്രമിച്ചവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയുടെ അഭിമാനം പണയം വയ്ക്കാന്‍ അനുവദിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

കുഞ്ഞികൃഷ്ണനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കണ്‍വന്‍ഷനില്‍ സംസ്ഥാന സെക്രട്ടറി ജംഷീര്‍ പള്ളിവയലിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ പ്രമേയം കൊണ്ടുവന്നത്.

Kerala

ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ പു​ന​ര​ധി​വാ​സം; ര​സീ​തു​ക​ള്‍ പു​റ​ത്തു വി​ട്ട് ഡി​വൈ‌​എ​ഫ്ഐ

ക​ൽ​പ്പ​റ്റ: ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ ഫ​ണ്ട് പി​രി​വി​നെ ചൊ​ല്ലി ഡി​വൈ​എ​ഫ്ഐ - യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പോ​ര് മു​റു​കു​ന്നു. ഡി​വൈ​എ​ഫ്ഐ പ​തി​ന​ഞ്ച് കോ​ടി രൂ​പ ന​ല്‍​കി​യ​ത് ര​ണ്ട് മാ​സം മു​ൻ​പ് മാ​ത്ര​മാ​ണെ​ന്നും പി​രി​ച്ച​തി​ല്‍ 44 ല​ക്ഷം രൂ​പ കൈ​യി​ൽ വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

ഇ​തി​നു മ​റു​പ​ടി​യു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി. പ​ണം ന​ല്‍​കി​യ​തി​ന്‍റെ ര​സീ​തു​ക​ള്‍ അ​ട​ക്കം ഡി​വൈ‌​എ​ഫ്ഐ പു​റ​ത്തു​വി​ട്ടു. കോ​ണ്‍​ഗ്ര​സ് പി​രി​ച്ച​തി​ന്‍റെ ക​ണ​ക്ക് പു​റ​ത്ത് വി​ടാ​ൻ അ​വ​ർ വെ​ല്ലു​വി​ളി​ച്ചു. ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഫ​ണ്ട് മു​ക്കി​യെ​ന്ന് ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഫ​ണ്ട് പി​രി​വി​ല്‍ ഡി​വൈ​എ​ഫ്ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സും രം​ഗ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്. 2025 മാ​ർ​ച്ചി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സി​എം​ഡി​ആ​ർ​എ​ഫി​ലേ​ക്കാ​യി ഇ​രു​പ​ത് കോ​ടി ന​ല്‍​കി​യ സം​ഘ​ട​ന യ​ഥാ​ർ​ത്ഥ​ത്തി​ല്‍ പ​ണം ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഒ​ന്ന്.

സി​എം​ഡി​ആ​ർ​ഫി​ലേ​ക്ക് പ​ണം ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം പി​ന്നീ​ട് മാ​റ്റി​യെ​ന്നും വീ​ടു​ക​ളു​ടെ സ്പോ​ണ്‍​സ​ർ​ഷി​പ്പാ​യാ​ണ് ‌ഈ ​പ​ണം ന​ല്‍​കി​യ​തെ​ന്നും ഡി​വൈ​എ​ഫ്ഐ വ്യ​ക്ത​മാ​ക്കി. പ​ണം ന​ല്‍​കി​യ ര​സീ​തു​ക​ളും ഡി​വൈ​എ​ഫ്ഐ പു​റ​ത്ത് വി​ട്ടു.

National

ഷ​ർ​ട്ടൂ​രി പ്ര​തി​ഷേ​ധം: യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഉ​ദ​യ് ഭാ​നു ചി​ബി​ന് ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: എ ​ഐ ഉ​ച്ച​കോ​ടി​ക്കി​ടെ ഷ​ർ​ട്ടൂ​രി പ്ര​തി​ഷേ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഉ​ദ​യ് ഭാ​നു ചി​ബി​ന് ഡ​ൽ​ഹി കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.

തൊ​ഴി​ലി​ല്ലാ​യ്മ, എ​പ്സ്റ്റീ​ൻ ഫ​യ​ൽ​സി​ലെ മോ​ദി​യു​ടെ പ​രാ​മ​ർ​ശം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ ​ഐ ഉ​ച്ച​കോ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നും പൊ​തു​സ്ഥ​ല​ത്തെ മാ​ന്യ​മ​ല്ലാ​ത്ത രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റം, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ഉ​ദ​യ് ഭാ​നു ചി​ബി​നെ​യും മ​റ്റ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യ​ടും അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ പ്ര​ചി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച കോ​ട​തി, പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ജ​നാ​ധി​പ​ത്യ​പ​ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് ഉ​ദ​യ് ഭാ​നു ചി​ബി​ന് ജാ​മ്യം.സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച ത​ങ്ങ​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ല​ട​യ്ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ജാ​മ്യം ല​ഭി​ച്ച ശേ​ഷം ഉ​ദ​യ് ഭാ​നു ചി​ബ് പ്ര​തി​ക​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Kerala

മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം

ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി.

മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന വി​ഡി​യോ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ നി​ങ്ങ​ൾ​ക്കും നേ​ടാം ഒ​രു പ​വ​ൻ സ്വ​ർ​ണം എ​ന്നാ​ണ് പോ​സ്റ്റ​റി​ൽ പ​റ​യു​ന്ന​ത്.

ഇ​തു​വ​രെ പു​റ​ത്തു വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. സം​ഭ​വം റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന​തി​നാ​ൽ റെ​യി​ൽ​വേ പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

റെ​യി​ൽ​വേ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് വി​വ​രം. മ​റ്റു വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലും ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ല്ല.

അ​തേ​സ​മ​യം, മ​ന്ത്രി​യു​ടെ അ​ടു​ത്ത് ക​റു​ത്ത തു​ണി​യു​മാ​യി എ​ത്തി​യെ​ന്ന രീ​തി​യി​ൽ ഒ​രു വി​ഡി​യോ ദൃ​ശ്യം പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ക​രി​നീ​ല വ​സ്ത്രം ധ​രി​ച്ച മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ ആ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു.

National

എ​ഐ ഉ​ച്ച​കോ​ടി​യി​ലെ പ്ര​തി​ഷേ​ധം; യൂ​ത്ത്കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: എ​ഐ ഉ​ച്ച​കോ​ടി​യി​ലെ പ്ര​തി​ഷേ​ധ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഉ​ദ​യ​ഭാ​നു ചി​ബ് അ​റ​സ്റ്റി​ൽ. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ ഉ​ള്ള കു​റ്റ​കൃ​ത​ങ്ങ​ൾ ആ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​ദ​യ​ഭാ​നു ചി​ബി​നെ ഏ​ഴ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ദ​യ​ഭാ​നു​വി​നെ പോ​ലീ​സ് 20 മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന എ​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി​യി​ലെ പ്ര​ദ​ർ​ശ​ന ഹാ​ളി​ലാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. സ​ർ​ക്കാ​ർ വി​രു​ദ്ധ​വും ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​റി​നെ​തി​രെ​യു​മു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ ടീ-​ഷ​ർ​ട്ടു​ക​ൾ കൈ​യി​ലേ​ന്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

National

ബിജെപിക്കെതിരേ പ്രതിഷേധിക്കുന്നവരെ രാജ്യവിരുദ്ധരാക്കുന്നു: യൂത്ത് കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​വ​​​രെ രാ​​​ജ്യ​​​വി​​​രു​​​ദ്ധ​​​രാ​​​ക്കി ബി​​​ജെ​​​പി പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ്. പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ത​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടെ​​​ന്നും രാ​​​ജ്യ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ ല​​​ഭി​​​ക്കാ​​​നാ​​​ണ് എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​ഘ​​​ട​​​ന​​​യു​​​ടെ ദേ​​​ശീ​​​യ​​​നേ​​​തൃ​​​ത്വം പ്ര​​​തി​​​ക​​​രി​​​ച്ചു.

സ​​​മാ​​​ന​​​വി​​​ഷ​​​യം ഉ​​​യ​​​ർ​​​ത്തി ജ​​​ന്ത​​​ർ മ​​​ന്തറി​​​ലും ബി​​​ലാ​​​സ്പു​​​രി​​​ലും ഭോ​​​പ്പാ​​​ലി​​​ലും ബ​​​നാ​​​റ​​​സി​​​ലും റാ​​​യ്പു​​​രി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ ആ​​​രെ​​​യും ഉ​​​പ​​​ദ്ര​​​വി​​​ക്കാ​​​തെ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​പ്പോ​​​ൾ മാ​​​ത്ര​​​മാ​​​ണ് രാ​​​ജ്യം ഞ​​​ങ്ങ​​​ളെ ചെ​​​വി​​​ക്കൊ​​​ണ്ട​​​തെ​​​ന്നും നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളെ ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​ണു ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.റോ​​​ഡു​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്പോ​​​ൾ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​മെ​​​ന്നും ഓ​​​ണ്‍ലൈ​​​ൻ മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ൽ ഉ​​​ള്ള​​​ട​​​ക്കം ഉ​​​ട​​​ന​​​ടി നീ​​​ക്കം ചെ​​​യ്യു​​​മെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ശേ​​​ഷ് നാ​​​രാ​​​യ​​​ണ്‍ ഓ​​​ജ പ​​​റ​​​ഞ്ഞു.

ഗി​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യും അ​​​ങ്കി​​​ത ഭ​​​ണ്ഡാ​​​രി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ത്തി​​​യ​​​പ്പോ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളെ ക​​​ണ്ടി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​പ്പോ​​​ൾ രാ​​​ജ്യം ഞ​​​ങ്ങ​​​ളെ ശ്ര​​​വി​​​ച്ചെ​​​ന്നും ഇ​​​താ​​​ണു പ്ര​​​തി​​​ഷേ​​​ധം എ​​​ന്ന പ​​​ദ​​​ത്തി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യ​​​മെ​​​ന്നും ഓ​​​ജ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധം വീ​​​ഡി​​​യോ​​​ക​​​ളി​​​ൽ പ​​​ക​​​ർ​​​ത്തി​​​യെ​​​ന്നും അ​​​തി​​​ലെ​​​വി​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ​​​മാ​​​ധാ​​​നാ​​​ന്ത​​​രീ​​​ക്ഷം ത​​​ക​​​ർ​​​ക്കുന്ന തായോ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൈ​​​യേ​​​റ്റം ചെ​​​യ്യുന്നതായോ വി​​​ദ്വേ​​​ഷ പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ന്ന​​​താ​​​യോ കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ ഭാ​​​ര​​​തീ​​​യ ന്യാ​​​യ സം​​​ഹി​​​ത​​​യി​​​ലെ 196, 197, 132 എ​​​ന്നീ ഗു​​​രു​​​ത​​​ര​​​മാ​​​യ വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും സം​​​ഘ​​​ട​​​ന​​​യു​​​ടെ ലീ​​​ഗ​​​ൽ സെ​​​ൽ അ​​​റി​​​യി​​​ച്ചു.

2010 കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സി​​​നി​​​ടെ ബി​​​ജെ​​​പി പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​തും യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; രണ്ട് പേർ കൂടി അറസ്റ്റിൽ

ന്യൂഡൽഹി: എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ രണ്ട് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ കേസിൽ പ്രതികളായവരെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

ഇവരുടെ ഫണ്ടിംഗ്, മറ്റ് ബന്ധങ്ങള്‍, പ്രതിഷേധത്തിന് പിന്നിലെ ഗൂഢാലോചന, ഒപ്പമുണ്ടായ മറ്റുള്ളവര്‍ എന്നീ കാര്യങ്ങൾ പോലീസ് ചോദിച്ചറിയും. ഇതിനിടയിലാണ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ആ​ഗോ​ള എ​ഐ ഉ​ച്ച​കോ​ടി​യു​ടെ അ​ഞ്ചാം ദി​വ​സ​മാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​റി​നെ​തി​രെ​യും ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ ആ​രോ​പി​ച്ചു​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ദ​ർ​ശ​ന ഹാ​ളി​ൽ ഷ​ർ​ട്ട് ഊ​രി പ്ര​തി​ഷേ​ധി​ച്ച​ത്.

National

എ​ഐ ഉ​ച്ച​കോ​ടി​യി​ലെ ഷ​ർ​ട്ട് ഊ​രി പ്ര​തി​ഷേ​ധം: കോ​ൺ​ഗ്ര​സി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ആ​ഗോ​ള 'എ​ഐ ഇം​പാ​ക്ട്' ഉ​ച്ച​കോ​ടി​ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഷർട്ട് ഊ​രി പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​ഗോ​ള വേ​ദി കോ​ൺ​ഗ്ര​സ് ത​ങ്ങ​ളു​ടെ വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ഇ​ത് രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ്സി​നെ ലോ​ക​ത്തി​ന് മു​ന്നി​ൽ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ആ​ഗോ​ള എ​ഐ ഉ​ച്ച​കോ​ടി​യു​ടെ അ​ഞ്ചാം ദി​വ​സ​മാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​റി​നെ​തി​രെ​യും ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ ആ​രോ​പി​ച്ചു​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ദ​ർ​ശ​ന ഹാ​ളി​ൽ ഷ​ർ​ട്ട് ഊ​രി പ്ര​തി​ഷേ​ധി​ച്ച​ത്.

ലോ​കം മു​ഴു​വ​ൻ ഇ​ന്ത്യ​യു​ടെ സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യെ ഉ​റ്റു​നോ​ക്കു​ന്ന വേ​ള​യി​ൽ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. "ലോ​കം ഇ​ന്ത്യ​യെ ശ്ര​ദ്ധി​ക്കു​മ്പോ​ൾ, കോ​ൺ​ഗ്ര​സ് രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്" എ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ലോ​ക​നേ​താ​ക്ക​ളും ടെ​ക് വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ത്ത ഉ​ച്ച​കോ​ടി​യെ രാ​ഷ്ട്രീ​യ വേ​ദി​യാ​ക്കി മാ​റ്റി​യ​തി​നെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

District News

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി

തൃ​ശൂ​ർ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ​പ്പി​ഴ​വി​ൽ പ്ര​തി​ഷേ​ധി​ച്ച് തൃ​ശൂ​ർ ഡി​എം​ഒ ഓ​ഫീ​സി​നു മു​ന്നി​ലേ​ക്കു​ന​ട​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​ൽ നേ​രി​യ സം​ഘ​ർ​ഷം. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി.

വ​ണ്ടാ​ന​ത്തെ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ഗു​രു​ത​ര​വീ​ഴ്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ചും മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ഡി​എം​ഒ ഓ​ഫീ​സ് ഗേ​റ്റി​ൽ റീ​ത്ത് വ​യ്ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചു. പോ​ലീ​സ് അ​തു ത​ട​യാ​ൻ ശ്ര​മി​ച്ച​താ​ണു സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

തു​ട​ർ​ന്നു​ന​ട​ന്ന ധ​ർ​ണ​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ഥു​ൻ മോ​ഹ​ൻ, സം​സ്ഥാ​ന​സെ​ക്ര​ട്ട​റി അ​ഡ്വ. സു​ഷി​ൽ ഗോ​പാ​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി​ഷ്ണു ച​ന്ദ്ര​ൻ, കെ.​പി. സൂ​ര​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Kerala

ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കേ​​​ണ്ട ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ കൊ​​​ല​​​ക്ക​​​ള​​​മാ​​​യി മാ​​​റു​​​ന്നു​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കേ​​​ണ്ട പ​​​ല ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ളും കൊ​​​ല​​​ക്ക​​​ള​​​ങ്ങ​​​ളാ​​​യി മാ​​​റു​​​ന്ന​​​താ​​​യി യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്.

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ അ​​​ടു​​​ത്ത കാ​​​ല​​​ത്തൊ​​​ന്നും കാ​​​ണാ​​​ത്ത രീ​​​തി​​​യി​​​ലു​​​ള്ള പി​​​ഴ​​​വു​​​ക​​​ളാ​​​ണ് സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്നു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​മം ഷ​​​ജീ​​​ർ പ​​​റ​​​ഞ്ഞു. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്കു​​​ള്ള മാ​​​ർ​​​ച്ചി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു നേ​​​മം ഷ​​​ജീ​​​ർ.

ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്തെ ശോ​​​ച്യാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി മ​​​ര​​​ണ​​​വീ​​​ടാ​​​യി മാ​​​റി​​​യെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ച് റീ​​​ത്ത് സ്ഥാ​​​പി​​​ച്ച​​​തെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് ഹ​​​ർ​​​ഷി​​​ന​​​യു​​​ടെ വ​​​യ​​​റ്റി​​​ൽ അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തോ​​​ളം ക​​​ത്രി​​​ക കു​​​ടു​​​ങ്ങി​​​യ​​​ത് മു​​​ത​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഒ​​​ൻ​​​പ​​​തു വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ കൈ ​​​ന​​​ഷ്ട​​​പ്പെ​​​ട്ട​​​തും ഗൈ​​​ഡ് വ​​​യ​​​ർ കു​​​ടു​​​ങ്ങി​​​യ​​​തും നെ​​​ടു​​​മ​​​ങ്ങാ​​​ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നി​​​ര​​​വ​​​ധി ചി​​​കി​​​ത്സാ​​​പ്പി​​​ഴ​​​വു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടു​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത​​​ല്ലാ​​​തെ യാ​​​തൊ​​​രു ഫ​​​ല​​​വു​​​മി​​​ല്ലെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​മി​​​ടി​​​പ്പി​​​ച്ച് കൊ​​​ല്ലാ​​​ൻ വ​​​ന്നാ​​​ലും പി​​​ന്മാ​​​റി​​​ല്ലെ​​​ന്നും ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​മ​​​രം തു​​​ട​​​രു​​​മെ​​​ന്നും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

പ്രതിഷേധം: 28,000 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന് എ​​​ഫ്ഐ​​​ആ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ വീ​​​ട്ടി​​​ൽ ക​​​യ​​​റി റീ​​​ത്തു​​​വ​​​ച്ച പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ 25 യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ്. ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​മം ഷ​​​ജീ​​​റാ​​​ണ് ഒ​​​ന്നാം പ്ര​​​തി.

മൂ​​​ന്ന് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൈ​​​യേ​​​റ്റം ചെ​​​യ്തു​​​വെ​​​ന്നും മ​​​ന്ത്രി മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ഗേ​​​റ്റും പൂ​​​ട്ടും ത​​​ക​​​ർ​​​ത്തു​​​വെ​​​ന്നു​​​മാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ എ​​​ഫ്ഐ​​​ആ​​​ർ.
28,000 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നും എ​​​ഫ്ഐ​​​ആ​​​റി​​​ൽ പറയുന്നു.

Kerala

മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ലെ പ്ര​തി​ഷേ​ധം; 25 യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ന്നി​ലെ പ്ര​തി​ഷേ​ധ​ത്തി​ല്‍ 25 യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ നേ​മം ഷെ​ജീ​ര്‍ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്ത​ല്‍, പൊ​ലീ​സു​കാ​രെ അ​തി​ക്ര​മി​ക്കു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സി​ന്‍റേ​താ​ണ് ന​ട​പ​ടി. അ​ഞ്ച് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​യ്ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഗേ​റ്റ് ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തേ​യ്ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടി​ന്‍റെ വാ​തി​ലി​ന് മു​ന്നി​ല്‍ റീ​ത്ത് വ​ച്ചി​രു​ന്നു. വ​സ​തി​ക്ക് മു​ന്നി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​ര്‍ സ്ഥ​ല​ത്തേ​യ്ക്ക് എ​ത്തി. ഇ​തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യും ഗേ​റ്റി​ല്‍ ക​രി​ങ്കൊ​ടി തൂ​ക്കു​ക​യും ചെ​യ്തു.

അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​നി​ടെ പോ​ലീ​സു​കാ​രും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട്ടി​ലേ​ക്ക് വീ​ണ്ടും അ​തി​ക്ര​മി​ച്ച് ക​യ​റാ​ര്‍ ശ്ര​മി​ച്ചു. ഇ​തോ​ടെ പോ​ലീ​സി​ന് ബ​ലം പ്ര​യോ​ഗി​ക്കേ​ണ്ടി​വ​ന്നു. ഇ​തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട്ടി​ലേ​ക്ക് ചീ​മു​ട്ട​യെ​റി​ഞ്ഞി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി. ഈ ​സ​മ​യം നേ​മം ഷ​ജീ​ര്‍ അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. തൈ​ക്കാ​ട്-​വ​ഴു​ത​ക്കാ​ട് റോ​ഡ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

യൂ​ത്ത്കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന​ത് തീ​ക്ക​ളി; മു​ന്ന​റി​യി​പ്പു​മാ​യി ഡി​വൈ​എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ വീ​ട്ടി​ലേ​ക്ക് യൂ​ത്ത്കോ​ൺ​ഗ്ര​സ് അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ൽ പ്ര​തി​ക​രി​ച്ച് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​വ​സീ​ഫ്. യൂ​ത്ത്കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന​ത് തീ​ക്ക​ളി​യാ​ണ്. ആ ​ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും വ​സീ​ഫ് പ​റ​ഞ്ഞു.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ​പി​ഴ​വി​നെ തു​ട​ർ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ക​യാ​ണ്. മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ർ വീ​ടി​ന്‍റെ വാ​തി​ലി​ല്‍ റീ​ത്ത് വെ​ച്ചു.

പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട ടൗ​ൺ​ഹാ​ളി​ലെ മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ലും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളാ​ണ് ഇ​വി​ടെ പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​തോ​ടെ യോ​ഗം നി​ർ​ത്തി​വ​ച്ചു. പി​ന്നീ​ട് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി​യ​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​യി.

Kerala

അ​തി​ക്ര​മം സ​തീ​ശ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം; കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​ജ​യ​ഭീ​തി​യാ​ണ് ഇ​തി​ന് പി​ന്നി​ൽ: വീ​ണാ ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ന് പി​ന്നി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സ​തീ​ശ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​ന്തി​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യി​ലെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി ചെ​യ്യേ​ണ്ട​താ​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. മ​ണി​ക്കൂ​റു​ക​ൾ​ക്ക​ണം ന​ട​പ​ടി​യെ​ടു​ത്തു. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ൾ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​ച​ര​ണം ന​ട​ത്തി. കോ​ൺ​ഗ്ര​സി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ഭീ​തി​യാ​ണ് ഇ​തി​നെ​ല്ലാം പി​ന്നി​ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു​ത​ര​ത്തി​ലു​ള്ള ചി​കി​ത്സാ പി​ഴ​വും അം​ഗീ​ക​രി​ക്കി​ല്ല. ആ​രു തെ​റ്റ് ചെ​യ്താ​ലും ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ​ല്ലാം മോ​ശ​മാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഹോ​സ്പി​റ്റ​ൽ മേ​ഖ​ല​യി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ കു​ത്ത​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് വി ​ഡി സ​തീ​ശ​നും കൂ​ട്ട​രും ന​ട​ത്തു​ന്ന​തെ​ന്നും വീ​ണാ ജോ​ര്‍​ജ് കു​റ്റ​പ്പെ​ടു​ത്തി.

Kerala

യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ വി​ര​ട്ടാ​ൻ നോ​ക്ക​ണ്ട; അ​ങ്ങ​നെ പി​ന്നോ​ട്ടു പോ​കു​ന്ന​വ​ര​ല്ല ഞങ്ങൾ: മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ൽ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ​തി​രെ വി​മ​ർ​ശ​നു​മാ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. എ​ല്ലാ​വ​ർ​ക്കും പ്ര​തി​ഷേ​ധി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും എ​ന്നാ​ൽ പ്ര​തി​ഷേ​ധം അ​തി​ര് ക​ട​ക്ക​രു​തെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

"യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രെ​യാ​ണ് വി​ര​ട്ടാ​ൻ നോ​ക്കു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രി​യെ ഒ​റ്റ​പ്പെ​ടു​ത്താ​മെ​ന്ന് വി​ചാ​രി​ക്ക​ണ്ട. യൂ​ത്ത് കോ​ൺ​ഗ്ര​സ് വി​ര​ട്ടാ​ൻ നോ​ക്കി​യാ​ൽ പേ​ടി​ക്കു​ന്ന​വ​ര​ല്ല ഇ​ട​തു​പ​ക്ഷ​ക്കാ​ർ.'-​ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

"ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ട്. അ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ ത​ല​ത്തി​ൽ പോ​ലും അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​രം​ഗ​ത്തെ അ​പ​മാ​നി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സും യൂ​ത്ത് കോ​ൺ​ഗ്ര​സും ഒ​ക്കെ ശ്ര​മി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഇ​തി​ന് മു​ന്നി​ലൊ​ന്നും പ​ത​റി​ല്ല.'-​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Kerala

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വിവാദത്തെപ്പറ്റി വിശദീകരിക്കാനായി ഡോക്ടർമാർ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് ഇരച്ചുകയറിയ ഒന്പത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ.

യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ പ്രസിഡന്‍റ് ഡോ. എം.പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇരുന്ന ഡയസിനു മുകളിലിരുന്നായിരുന്നു പ്രതിഷേധം. ഇവരെ ബലം പ്രയോഗിച്ചാണ് പോലീസ് പിടിച്ചുമാറ്റിയത്.

രണ്ടാം നിലയിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയ പ്രവ‌ർത്തകർ പടിക്കെട്ടിൽ ഇരുന്ന് പ്രതിഷേധം തുടർന്നതോടെ രോഗികൾക്കും ജീവനക്കാർക്കും മുകളിലേക്കോ താഴേക്കോ ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി. പ്രവർത്തകരെ ഇവിടുന്ന് ബലം പ്രയോഗിച്ച് താഴെ ഇറക്കി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന് മുന്നിൽ ഇവർ വീണ്ടും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവിടുന്ന് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിയെങ്കിലും പ്രവ‌ർത്തകർ ജീപ്പ് തടഞ്ഞുവച്ചു.

വാഹനത്തിന് മുന്നിൽ കയറിനിന്ന യൂത്ത് കോൺഗ്രസ് പുത്തനങ്ങാടി നിയോജകമണ്ഡലം പ്രസിഡന്‍റ് നീനു, ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി പ്രതീക്ഷ എന്നിവർക്ക് പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടെ പരിക്കേറ്റു. വാഹനം തട്ടി യൂത്ത് കോൺഗ്രസ് ആര്യാട് നിയോജക മണ്ഡലം പ്രസിഡന്‍റ് മനോജിനും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ കാലിലും ജീപ്പ് കയറി.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്‍റ് എം.പി. പ്രവീൺ, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ വൈസ് പ്രസിഡന്‍റ് അനന്തനാരായണൻ, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാഹുൽ പുതിയപറമ്പിൽ, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് വിഷ്ണു പ്രസാദ്, അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറിമാരായ റിനോ ബൂട്ടോ, ടി. തനീഷ് , അൻസിൽ പുന്നപ്ര എന്നിവരെ റിമാൻഡ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി.

National

എ​ഐ  ഉ​ച്ച​കോ​ടി​യി​ൽ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധം; വേ​ദി​യി​ലെ​ത്തി ഷ​ർ​ട്ട് അ​ഴി​ച്ച്‌ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

ന്യൂ​ഡ​ൽ​ഹി: 2026 ലെ ​ഇ​ന്ത്യ എ​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി​യി​ൽ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന എ​ഐ ഉ​ച്ച​കോ​ടി വേ​ദി​യി​ലെ ഹാ​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​വ​ർ​ത്ത​ക​ർ, ഷ​ർ​ഷ് അ​ഴി​ച്ച് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക്ക​രാ​റി​നെ​തി​രെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​ത്. എ​ഐ സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ സി​ഇ​ഒ​മാ​ര്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്റെ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​ത്.

വ്യാ​പാ​ര ക​രാ​റി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ എ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ഷ​ര്‍​ട്ടു​ക​ള്‍ ഊ​രി​മാ​റ്റി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ എ​ക്‌​സി​ബി​ഷ​ന്‍ ഹാ​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ​ത്തോ​ളം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

മോ​ദി​യു​ടെ​യും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ​യും ചി​ത്ര​ങ്ങ​ളും 'ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​ര്‍', എ​പ്സ്റ്റീ​ന്‍ ഫ​യ​ല്‍​സ് എ​ന്നീ പേ​രു​ക​ള്‍ പ​തി​ച്ച വെ​ള​ള ടീ ​ഷ​ര്‍​ട്ടു​ക​ളും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഉ​യ​ര്‍​ത്തി.

പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​ച്ച​ത്തി​ലാ​യ​തോ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​ല​മാ​യി പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രെ തി​ല​ക് മാ​ര്‍​ഗ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

പ്ര​തി​ഷേ​ധ​ക്കാ​രി​ൽ നാ​ല് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി കൃ​ഷ്ണ ഹ​രി, ബി​ഹാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​ന്ദ​ൻ യാ​ദ​വ്, യു​പി യൂ​ത്ത് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ് കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​ർ ന​ര​സിം​ഹ യാ​ദ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

യു​എ​സു​മാ​യി ഒ​പ്പു​വ​ച്ച പു​തി​യ വ്യാ​പാ​ര ക​രാ​റി​ൽ ഇ​ന്ത്യ​ക്ക് ന്യാ​യ​മാ​യ നേ​ട്ട​ങ്ങ​ൾ ല​ഭി​ച്ചി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

 

Kerala

വയറ്റിലെ കത്രിക: വാർത്താ സമ്മേളനത്തിലേക്ക് ഇരച്ചുകയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വാർത്താ സമ്മേളനത്തിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാർ, പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ എന്നിവരാണ് വാർത്താ സമ്മേളനം നടത്തിയത്. വാർത്താസമ്മേളനം നടക്കുന്നതിനിടെ ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നു മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്‍റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. മെഡിക്കൽ കോളജിനു പുറത്തും പ്രതിഷേധം നടക്കുകയാണ്.

അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്‍റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ. ഷാഹിദയാണെന്നുമാണ് മെഡി. കോളജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിൻസിപ്പലും വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ഡോ. ഷാഹിദ നിലവിൽ എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.

പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫ്(59) ആണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ ദുരിതം അനുഭവിക്കുന്നത്‌. ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.

വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല. കാരണം കണ്ടെത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. തുടര്‍ന്ന് എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്‍കി. സ്വകാര്യ ലാബിൽ എക്സ്റേ എടുത്തപ്പോഴാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയതു ശ്രദ്ധയില്‍പ്പെട്ടത്‌.

രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചു. അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ.എഫ്. തോബിയാസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പുന്നപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Kerala

യു​വ​തിയുടെ മരണം: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ക​സ്റ്റ​ഡി​യി​ൽ, കുറിപ്പിൽ നേതാവിന്‍റെ പേര്

പ​ത്ത​നം​തി​ട്ട: ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ക​സ്റ്റ​ഡി​യി​ൽ. 35 കാ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ഹൈ​ൽ അ​ൻ​സാ​രി ഏ​നാ​ത്തി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഈ ​മാ​സം14​നാ​ണ് യു​വ​തി​യെ പ​ത്ത​നം​തി​ട്ട ക​ട​മ്പ​നാ​ടു​ള്ള ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. താ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണം സു​ഹൈ​ൽ ആ​ണെ​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ യു​വ​തി എ​ഴു​തി വ​ച്ചി​രു​ന്നു.

ബ​ന്ധു​ക്ക​ൾ​ക്ക് പി​ന്നീ​ട് ല​ഭി​ച്ച ആ​ത്മ​ഹ​ത്യ​കു​റി​പ്പി​ലാ​ണ് സു​ഹൈ​ൽ അ​ൻ​സാ​രി​യു​ടെ പേ​രു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലം പോ​രു​വ​ഴി സ്വ​ദേ​ശി​യാ​ണ് സു​ഹൈ​ൽ.

District News

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പി​എ​സ്‌സി ​ ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

കൊ​ല്ലം: പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചു കൊ​ണ്ടും പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ​പി​എ​സ് സി ​ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

പോ​ലീ​സ് ലാ​ത്തി​വീ​ശി പ്ര​വ​ർ​ത്ത​ക​രെ ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ വി​ട്ടു​പോ​യി​ല്ല. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​യാ​സ് ചി​ത​റ​ക്കും ചൈ​ത്രാ ഡി. ​ത​മ്പാ​നും പ​രി​ക്കു​പ​റ്റി. ഇ​വ​രെ ജി​ല്ലാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ല്ലം റ​സ്റ്റ്‌ ഹൗ​സ് പ​രി​സ​ര​ത്തു നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് പി​എ​സ് സി ​ഓ​ഫീ​സി​നു മു​ന്നി​ൽ ബാ​രി​കേ​ട് സ്ഥാ​പി​ച്ചു പോ​ലീ​സ് ത​ട​ഞ്ഞു.

തു​ട​ർ​ന്ന് ബാ​രി​കേ​ട് മ​റി​ക​ട​ന്നു അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന് ലാ​ത്തി​യ​ടി​യി​ൽ ത​ല​യ്ക്കും കൈ​ക്കും പ​രി​ക്ക് പ​റ്റി​യ​ത്. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ശ​ക്ത​മാ​യ സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി.​തു​ട​ർ​ന്ന് റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യി​തു നീ​ക്കി.

പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പ​വി​ജ പ​ത്മ​ൻ, അ​ജു ജോ​ർ​ജ്, തൗ​ഫീ​ഖ് ത​ടി​ക്കാ​ട്, ഹാ​ഷിം സു​ലൈ​മാ​ൻ, അ​സൈ​ൻ പ​ള്ളി​മു​ക്ക്,അ​ൻ​വ​ർ ക​രു​വാ,അ​ന​സ് ഇ​ര​വി​പു​രം,അ​ന​ന്ത കൃ​ഷ്ണ​ൻ,റി​നോ​ഷ,കൃ​ഷ്ണ​പ്ര​സാ​ദ്,ഷ​മീ​ർ മ​യ്യ​നാ​ട്, ഷി​ബു മു​ണ്ട​ക്ക​ൽ, കി​ര​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kerala

‌കോ​ട്ട​യ​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ര​ണ്ടി​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ് പി​ണ​റാ​യി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം കോ​ട്ട​യ​ത്തെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​റു​ത്ത ബ​ലൂ​ണു​ക​ൾ പ​റ​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ന് സ​മീ​പ​വും കു​ട​മാ​ളൂ​രി​ലു​മാ​ണ് മ​ഹി​ളാ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശി പ്ര​തി​ഷേ​ധി​ച്ച​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

 

Kerala

നി​യ​മ​ന നി​ഷേ​ധം: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് മാ​​​​ര്‍​ച്ചി​​​​ല്‍ സം​​​​ഘ​​​​ര്‍​ഷം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ല്‍ ഒ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി​​​​യ​​​​വ​​​​ര്‍​ക്കു​​​​പോ​​​​ലും നി​​​​യ​​​​മ​​​​നം നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ പി​​​​എ​​​​സ്‌​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ര്‍​ച്ചി​​​​ല്‍ സം​​​​ഘ​​​​ര്‍​ഷം.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​​ഫീ​​​​സി​​​​നു​​​​മു​​​​ന്നി​​​​ല്‍നി​​​​ന്ന് ​ആ​​​​രം​​​​ഭി​​​​ച്ച മാ​​​​ര്‍​ച്ച് പി​​​​എ​​​​സ്‌​​​​സി ആ​​​​സ്ഥാ​​​​ന മ​​​​ന്ദി​​​​ര​​​​ത്തി​​​​ലെ ക​​​​വാ​​​​ട​​​​ത്തി​​​​നു​​​മു​​​​ന്നി​​​​ല്‍ പോ​​​​ലീ​​​​സ് ബാ​​​​രി​​​​ക്കേ​​​​ഡ് സ്ഥാ​​​​പി​​​​ച്ച് ത​​​​ട​​​​ഞ്ഞു.

തു​​​​ട​​​​ര്‍​ന്ന് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ റോ​​​​ഡി​​​​ല്‍ കു​​​​ത്തി​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. ബാ​​​​രി​​​​ക്കേ​​​​ഡി​​​​നു മു​​​​ക​​​​ളി​​​​ല്‍ ക​​​​യ​​​​റി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ക​​​​വാ​​​​ട​​​​ത്തി​​​​നു​​​മു​​​​ന്നി​​​​ലാ​​​​യി തൂ​​​​ക്കു​​​​ക​​​​യ​​​​റു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ച്ചു. തു​​​ട​​​ർ​​​ന്ന് പി​​​​എ​​​​സ്‌​​​​സി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ചി​​​​ഹ്ന​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ല്‍ റീ​​​​ത്ത്​​​​വ​​​​ച്ചും പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. ബാ​​​​രി​​​​ക്കേ​​​​ഡ് ത​​​​ക​​​​ര്‍​ത്തു ക​​​​ട​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ച പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കു​​​നേ​​​​രേ പോ​​​​ലീ​​​​സ് അ​​​​ഞ്ചു​​​ത​​​​വ​​​​ണ ജ​​​​ല​​​​പീ​​​​ര​​​​ങ്കി പ്ര​​​​യോ​​​​ഗി​​​​ച്ചു.

ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് നേ​​​​മം ഷ​​​​ജീ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ അ​​​​നീ​​​​ഷ് ചെ​​​​മ്പ​​​​ഴ​​​​ന്തി, ആ​​​​ര്‍.​​​​എ​​​​സ് വി​​​​പി​​​​ന്‍, അ​​​​ഫ്‌​​​​സ​​​​ല്‍ ബാ​​​​ല​​​​രാ​​​​മ​​​​പു​​​​രം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

Kerala

പിഎസ്‌സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചു; എറണാകുളം പിഎസ്‌സി ഓഫീസിൽ യൂത്ത് കോൺഗ്രസ് മാർച്ച്

കൊച്ചി: എറണാകുളം പിഎസ്‌സി ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിയമനം നടക്കാത്തതിലും പിൻവാതിൽ നിയമനങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങളിലും പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് സിജോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള പിഎസ്‌സി ഓഫീസിലാണ് പ്രതിഷേധം നടക്കുന്നത്. 30 ഓളം പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്.

ഒന്നാം റാങ്ക് കിട്ടിയവർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പരാതി ഉയർന്നിരുന്നു. പ്രവർത്തകർ പിഎസ്‌സി ഓഫീസിനകത്തേക്ക് ഇരച്ചു കയറി, ഉപരോധിച്ചു കൊണ്ടാണ് പ്രതിഷേധിക്കുന്നത്.

District News

യൂ​ത്ത് കോ​ൺ​ഗ്ര​സ് യു​വ​ജ​നയാ​ത്ര സ​മാ​പി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ​ഘോ​ഷ് ന​യി​ക്കു​ന്ന ജി​ല്ലാ​ത​ല യു​വ​ജ​ന യാ​ത്ര കു​മ​രം​പു​ത്തൂ​ർ ചു​ങ്കം ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച് തെ​ങ്ക​ര ചെ​ക്പോ​സ്റ്റി​ല്‍ സ​മാ​പി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​നം മു​ന്‍ എം​പി ര​മ്യ ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ഇ​ഫ്തി​കാ​റു​ദ്ദീൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​സീ​ർ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​കെ. ഫാ​റൂ​ഖ്, അ​രു​ൺ​കു​മാ​ർ പാ​ലാ​കു​റി​ശി, ജി​തേ​ഷ് നാ​രാ​യ​ണ​ൻ, എം.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ, എ.​കെ. ജാ​നി​ബ്, അ​ഹ​മ്മ​ദ് അ​ഷ​റ​ഫ്, പി.​ആ​ർ. സു​രേ​ഷ്, അ​സീ​സ് ഭീ​മ​നാ​ട്, ഇ.​കെ. ജ​സീ​ൽ, പി.​ടി. അ​ജ്മ​ൽ, ശ്യാം ​ദേ​വ​ദാ​സ്, നി​ഖി​ൽ ക​ണ്ണാ​ടി, ഗൗ​ജ വി​ജ​യ​കു​മാ​ർ, ഗി​രീ​ഷ് ഗു​പ്ത, ഹാ​രി​സ് ത​ത്തേ​ങ്ങ​ലം, സു​മേ​ഷ് പ്ര​സം​ഗി​ച്ചു.

District News

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ​ജ​റ്റ് കോ​പ്പി​ക​ൾ ക​ത്തി​ച്ചു

മാ​ന​ന്ത​വാ​ടി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ബ​ജ​റ്റ് കോ​പ്പി​ക​ൾ ക​ത്തി​ച്ചു. ബ​ജ​റ്റി​ൽ ജി​ല്ല​യി​ൽ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജ്മ​ൽ വെ​ള്ള​മു​ണ്ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന്‍റെ രൂ​ക്ഷ​ത​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ​രി​മി​തി​ക​ളും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യും ക​ണ​ക്കി​ലെ​ടു​ക്കാ​ൻ ധ​ന​മ​ന്ത്രി ത​യാ​റാ​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സീ​സ് വാ​ളാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഒ.​ടി. മു​ഹ​മ്മ​ദ് ഉ​നൈ​സ്, റോ​ബി​ൻ ഇ​ള​വു​ക​ൽ, കെഎസ്‌യു നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ദി​ൽ മു​ഹ​മ്മ​ദ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഷം​സീ​ർ അ​ര​ണ​പ്പാ​റ, ജി​ജോ വ​ര​യാ​ൽ, ഷ​ക്കീ​ർ പു​ന​ത്തി​ൽ, പ്രി​യേ​ഷ് തോ​മ​സ്, അ​ണ്ണ​ൻ ആ​ല​ക്ക​ൽ, അ​ഡ്വ.​സു​ഹ​നാ​സ്, ബി​ബി​ൻ ജോ​ണ്‍​സ​ണ്‍, ഷി​നു വ​ട​ക​ര, രാ​ജേ​ഷ് ആ​റു​വാ​ൾ, ആ​സി​ഫ് സ​ഹീ​ർ, സി​റാ​ജ് ഒ​ണ്ട​യ​ങ്ങാ​ടി, വൈ​ശാ​ഖ് കാ​ട്ടി​ക്കു​ളം, ഫ​ജ​നാ​സ്, ജി​ജോ ജോ​സ്, ജി​ജേ​ഷ് ഗോ​പി, ബ​ഷീ​ർ ച​ക്ക തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kerala

ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​രി​ങ്കൊ​ടി മാ​ർ​ച്ച് ന​ട​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് 10 വ​​​ർ​​​ഷ​​​മാ​​​യി ക​​​രി​​​ങ്കൊ​​​ടി മാ​​​ത്ര​​​മാ​​​ണെ​​​ന്നു പ​​​രി​​​ഹ​​​സി​​​ച്ച ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്ക് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​മ്മി​​​റ്റി ക​​​രി​​​ങ്കൊ​​​ടി മാ​​​ർ​​​ച്ച് ന​​​ട​​​ത്തി. ബി​​​സ്മീ​​റി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​ക്കു നേ​​​രേ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ക​​​രി​​​ങ്കൊ​​​ടി ഉ​​​യ​​​ർ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ടാ​​​യ​​​ത്. എ​​​ന്നാ​​​ൽ. മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​മം ഷ​​​ജീ​​​ർ മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന അ​​​ഭി​​​മാ​​​ന​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞു.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ആ​​​രാ​​​ച്ചാ​​​രു​​​ടെ വ​​​കു​​​പ്പാ​​​യി ആ​​​ളു​​​ക​​​ളു​​​ടെ ജീ​​​വ​​​ൻ ഇ​​​ട​​​വേ​​​ള​​​യി​​​ല്ലാ​​​തെ എ​​​ടു​​​ക്കു​​​മ്പോ​​​ൾ ഡി​​​വൈ​​​എ​​​ഫ്ഐ​​​ക്കും എ​​​സ്എ​​​ഫ്ഐ​​​ക്കും വി​​​ശ്ര​​​മി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രി​​​ക്കും. എ​​​ന്നാ​​​ൽ, യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​ന് കൈ​​​യും കെ​​​ട്ടി നോ​​​ക്കി നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​മാ​​​യി യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ക​​​രി​​​ങ്കൊ​​​ടി​​​യു​​​മാ​​​യി തെ​​​രു​​​വി​​​ലു​​​ണ്ട് എ​​​ന്ന് മ​​​ന്ത്രിത​​​ന്നെ പ​​​റ​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഞ​​​ങ്ങ​​​ൾ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ സ്നേ​​​ഹോ​​​പ​​​ഹ​​​ര​​​മാ​​​യി ഒ​​​രു പൂ​​​ച്ചെ​​​ണ്ട് ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​​ന്നും, ഇ​​​തി​​​നെ എ​​​ബി​​​വി​​​പി, ശി​​​വ​​​ൻ​​​കു​​​ട്ടി​​​ക്ക് പി​​​എം ശ്രീ ​​​ന​​​ട​​​പ്പാ​​​ക്കി​​​യ​​​പ്പോ​​​ൾ പാ​​​രി​​​തോ​​​ഷി​​​ക​​​മാ​​​യി കൊ​​​ടു​​​ത്ത പൂ​​​ച്ചെ​​​ണ്ടു​​​പോ​​​ലെ സ​​​മീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്നും യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ​​​രി​​​ഹ​​​സി​​​ച്ചു.

മ​​​ന്ത്രി ശി​​​വ​​​ൻ​​​കു​​​ട്ടി എ​​​ബി​​​വി​​​പി​​​ക്കാ​​​രെ ഓ​​​ഫീ​​​സി​​​ൽ​​​വ​​​രെ ക​​​യ​​​റ്റി​​​യാ​​​ണ് പൂ​​​ച്ചെ​​​ണ്ട് സ്വീ​​​ക​​​രി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, മ​​​തേ​​​ത​​​ര വാ​​​ദി​​​ക​​​ളാ​​​യ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​നെ പൂ​​​ച്ചെ​​​ണ്ടു ന​​​ൽ​​​കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​തെ വ​​​ഴി​​​യി​​​ൽ ത​​​ട​​​യു​​​ന്ന​​​താ​​​ണ് കാ​​​ണു​​​ന്ന​​​തെ​​​ന്നും പ​​​രി​​​ഹ​​​സി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ബി​​​സ്മീ​​​റി​​​ന്‍റെ കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സം സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കെ​​​തി​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​മം ഷ​​​ജീ​​​ർ, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ സ​​​ജി​​​ത് മു​​​ട്ട​​​പ്പാ​​​ലം, വീ​​​ണ എ​​​സ്. നാ​​​യ​​​ർ, റി​​​ഷി എ​​​സ്. കൃ​​​ഷ്ണ​​​ൻ, നീ​​​തു വി​​​ജ​​​യ​​​ൻ, അ​​​നീ​​​ഷ് ചെ​​​മ്പ​​​ഴ​​​ന്തി, അ​​​ജ​​​യ് കു​​​ര്യാ​​​ത്തി, ശ്യാം ​​​വെ​​​ള്ള​​​റ​​​ട, ജി​​​ല്ലാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സൈ​​​ദാ​​​ലി കാ​​​യ്പ്പാ​​​ടി, ബാ​​​ഹു​​​ൽ കൃ​​​ഷ്ണ, ഡാ​​​നി​​​യ​​​ൽ പാ​​​പ്പ​​​നം, ഷ​​​ജി​​​ൻ രാ​​​ജേ​​​ന്ദ്ര​​​ൻ, സ​​​ജി​​​ൻ അ​​​രു​​​വി​​​ക്ക​​​ര, ര​​​ഞ്ജി​​​ത് അ​​​മ്പ​​​ല​​​മു​​​ക്ക്, താ​​​ഹി​​​ർ നെ​​​ടു​​​മ​​​ങ്ങാ​​​ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ മാ​​​ർ​​​ച്ചി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Kerala

വസന്ത് സിറിയക്കും അഭിജിത്തും യൂത്ത് കോണ്‍ഗ്രസ് വക്താക്കള്‍

കൊ​​​ച്ചി: യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ വ​​​ക്താ​​​ക്ക​​​ളാ​​​യി യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ വ​​​സ​​​ന്ത് സി​​​റി​​​യ​​​ക് തെ​​​ങ്ങും​​​പ​​​ള്ളി​​​യെ​​​യും എം.​​​എ​​​സ്. അ​​​ഭി​​​ജി​​​ത്തി​​​നെ​​​യും നി​​​യ​​​മി​​​ച്ചു.

യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​റ​​​ത്തു​​​വി​​​ട്ട പ​​​ട്ടി​​​ക​​​യി​​​ല്‍ മീ​​​ഡി​​​യ പാ​​​ന​​​ലി​​​സ്റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെയും പേ​​​രു​​​ള്ള​​​ത്.

ചാ​​​ന​​​ല്‍ ച​​​ര്‍ച്ച​​​ക​​​ളി​​​ലും മാ​​​ധ്യ​​​മ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളി​​​ലും സം​​​ഘ​​​ട​​​ന​​​യു​​​ടെ നി​​​ല​​​പാ​​​ട് വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ഇ​​​വ​​​രു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ദൗ​​​ത്യം.

കോ​​​ട്ട​​​യം പൂ​​​ഞ്ഞാ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ഡ്വ. വ​​​സ​​​ന്ത് സി​​​റി​​​യ​​​ക് ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണ്. നി​​​ല​​​വി​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് മീ​​​ഡി​​​യ പാ​​​ന​​​ലി​​​സ്റ്റ് അം​​​ഗ​​​മാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​യ എം.​​​എ​​​സ്. അ​​​ഭി​​​ജി​​​ത്ത് കെ​​​എ​​​സ്‌​​​യു ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ല്‍ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലോ ​​​കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍ഥി​​​യു​​​മാ​​​ണ്.

യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ടാ​​​ല​​​ന്‍റ് ഹ​​​ണ്ടി​​​ല്‍ അ​​​ഡ്വ.​​​വ​​​സ​​​ന്ത് ദേ​​​ശീ​​​യ ജേ​​​താ​​​വും അ​​​ഭി​​​ജി​​​ത്ത് ഫ​​​സ്റ്റ് റ​​​ണ്ണ​​​റ​​​പ്പു​​​മാ​​​യി​​​രു​​​ന്നു.

National

ന്യൂനപക്ഷ വേട്ട: പ്രതിഷേധവുമായി ഒഡീഷ യൂത്ത് കോൺഗ്രസ്

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​ർ​​​​ക്കു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി മോ​​​​ഹ​​​​ൻ ച​​​​ര​​​​ൺ മാ​​​​ജി​​​​യു​​​​ടെ വ​​​​സ​​​​തി ഘെ​​​​രാ​​​​വോ ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ച യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും പോ​​​​ലീ​​​​സും ത​​​​മ്മി​​​​ൽ സം​​​​ഘ​​​​ർ​​​​ക്ഷം. മു​​​​ഖ്യ​​​​മ​​​​ന്ത്രി രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.

ധെ​​​​ൻ​​​​ക​​​​നാ​​​​ൽ ജി​​​​ല്ല​​​​യി​​​​ൽ പാ​​​​സ്റ്റ​​​​ർ ബി​​​​പി​​​​ൻ നാ​​​​യ​​​​ക്കി​​​​നെ മ​​​​ർ​​​​ദി​​​​ച്ച​​​​ശേ​​​​ഷം ചാ​​​​ണ​​​​കം തീ​​​​റ്റി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ലും ബാ​​​​ല​​​​സോ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ക​​​​ന്നു​​​​കാ​​​​ലി മോ​​​​ഷ​​​​ണം ആ​​​​രോ​​​​പി​​​​ച്ച് ഗോ​​​​സം​​​​ര​​​​ക്ഷ​​​​ക​​​​ർ ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ലും ആ​​​​യി​​​​രു​​​​ന്നു യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​തി​​​​ഷേ​​​​ധം.

ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​തി​​​​ക്ര​​​​മം വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടും മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ശ​​​​ബ്ദ​​​​നാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ ര​​​​ഞ്ജി​​​​ത് പ​​​​ത്ര കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

Kerala

സ​ജി ചെ​റി​യാ​നെ ച​ങ്ങ​ല​യ്ക്കി​ട​ണം; ചെ​ങ്ങ​ന്നൂ​രി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട: സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. ചെ​ങ്ങ​ന്നൂ​രി​ലെ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് അ​ടു​ത്താ​ണ് പ്ര​തി​ഷേ​ധം.

പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്ത​ക​രെ ത​ട​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യോ​ട് മ​ന്ത്രി നീ​തി​പു​ല​ര്‍​ത്ത​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഒ.​ജെ. ജ​നീ​ഷ് പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന് ചി​കി​ത്സ കൊ​ടു​ത്താ​ല്‍ മ​തി​യാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ള്‍ ച​ങ്ങ​ല​യ്ക്ക് ഇ​ട​ണ​മെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു.

മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ മാ​പ്പ് പ​റ​ഞ്ഞ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല. രാ​ജി​വ​ച്ച് പു​റ​ത്തു പോ​ക​ണം. മ​ല​ബാ​റി​ല്‍ നി​ന്ന​ല്ലേ ഇ​എം​എ​സ് ക​ട​ന്നു​വ​ന്ന​ത്. സ​ജി ചെ​റി​യാ​ന്‍റെ പ്ര​സ്താ​വ​ന പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ. സ​ജി ചെ​റി​യാ​ന് ആ​ളു​ക​ളെ എ​ല്ലാം ഒ​ന്നാ​യി കാ​ണാ​നു​ള്ള മ​ന​സി​ല്ല. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ചെ​ങ്ങ​ന്നൂ​രി​ന് അ​പ​മാ​ന​മാ​ണ്. മ​ന്ത്രി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​രു​വി​ല്‍ നേ​രി​ടും', ജ​നീ​ഷ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല​പ്പു​റ​ത്ത് സി​പി​എ​മ്മി​ന് വ​ലി​യ പ​രാ​ജ​യ​മാ​ണ് ഉ​ണ്ടാ​യ​ത്. തൂ​ത്തെ​റി​യു​ന്ന ജ​ന​ത്തെ സി​പി​എം വ​ര്‍​ഗീ​യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു. സി​പി​എം തീ​ക്കൊ​ള്ളി കൊ​ണ്ട് ത​ല ചൊ​റി​യു​ന്നു. ക​മ്മ്യൂ​ണി​സ്റ്റ് പ​രി​വാ​ര്‍ സം​ഘ​ത്തെ ജ​നം ചെ​റു​ത്തു തോ​ല്‍​പ്പി​ക്കു​മെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു.

Kerala

പ്ര​സ്താ​വ​ന വ​ര്‍​ഗീ​യ വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന​ത്; മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ നി​യ​മ ന​ട​പ​ടി​യു​മാ​യി യൂ​ത്ത്കോ​ൺ​ഗ്ര​സ്. കാ​സ​ർ​ഗോ​ട്ടെ​യും മ​ല​പ്പു​റ​ത്തെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പേ​ര് പ​രി​ശോ​ധി​ച്ചാ​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം മ​ന​സി​ലാ​ക്കാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു.

മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ വ​ർ​ഗീ​യ വി​ദ്വേ​ഷം ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. പ്ര​സ്താ​വ​ന സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും യൂ​ത്ത്കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം മ​ന്ത്രി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സി​പി​എം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ൻ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​കു​മ്പോ​ഴു​ള്ള അ​പ​ക​ട​ത്തെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞ​തെ​ന്നും സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി.

 

 

Kerala

വ​യ​നാ​ട്ടി​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വീ​ടൊ​രു​ക്കാ​ൻ ഭൂ​മി വാ​ങ്ങി കോ​ൺ​ഗ്ര​സ്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വീ​ടൊ​രു​ക്കാ​ൻ ഭൂ​മി വാ​ങ്ങി കോ​ൺ​ഗ്ര​സ്. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​മ്പ​റ്റ​യി​ൽ മൂ​ന്നേ​കാ​ൽ ഏ​ക്ക​ർ ഭൂ​മി​യാ​ണ് നി​ല​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രി​ലാ​ണ് കോ​ൺ​ഗ്ര​സ് ഭൂ​മി വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. 1,100 സ്ക്വ​യ​ർ ഫീ​റ്റു​ള്ള വീ​ടും എ​ട്ട് സെ​ന്‍റ് സ്ഥ​ല​വു​മാ​ണ് കോ​ൺ​ഗ്ര​സ് ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ന​ൽ​കു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ഇ​തി​നാ​യി വൈ​കാ​തെ ര​ണ്ടി​ട​ങ്ങ​ളി​ൽ കൂ​ടി ഭൂ​മി വാ​ങ്ങു​മെ​ന്നും സൂ​ച​ന​യു​ണ്ട്. 100 വീ​ടു​ക​ൾ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം പാ​ലി​ച്ചി​ല്ലെ​ന്ന് ഇ​ട​തു​പ​ക്ഷം വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് വി​ഷ​യ​ത്തി​ൽ മെ​ല്ലെ​പ്പോ​ക്ക് അ​വ​സാ​നി​പ്പി​ച്ച് ഭ​വ​ന​പ​ദ്ധ​തി കോ​ൺ​ഗ്ര​സ് വേ​ഗ​ത്തി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. 30 വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് ഇ​തി​നാ​യി സ​മാ​ഹ​രി​ച്ച 1.05 കോ​ടി രൂ​പ കെ​പി​സി​സി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

Kerala

രാഹുലിനെതിരേയുള്ള പീഡനക്കേസും അറസ്റ്റും നടപടിക്രമം പാലിക്കാതെയെന്ന് നിയമവിദഗ്ധർ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രാ​യ കേ​സും അ​റ​സ്റ്റും പോ​ലീ​സ് ന​ട​പ്പാ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​യെ​ന്നു നി​യ​മ​വൃ​ത്ത​ങ്ങ​ൾ. രാ​ഹു​ലി​നെ​തി​രെ വി​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ് ) യി​ലെ 173 (3) വ​കു​പ്പി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് മു​തി​ർ​ന്ന ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​രും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച ഐ​പി​എ​സ് ഉ​ദോ​ഗ​സ്ഥ​രും പ​റ​യു​ന്ന​ത്.

തി​ര​ക്കി​ട്ട് അ​റ​സ്റ്റ്

ഇ-​മെ​യി​ലി​ൽ ല​ഭി​ക്കു​ന്ന ബ​ലാ​ൽ​സം​ഗ പ​രാ​തി​യി​ൽ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രാ​തി​ക്കാ​രി​യെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി മൊ​ഴി വാ​ങ്ങി ഒ​പ്പി​ട്ട ശേ​ഷ​മേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പാ​ടു​ള്ളു​വെ​ന്നാ​ണ് ബി​എ​ൻ​എ​സ് 173 (3) വ​കു​പ്പി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രെ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​ത എ​ഫ്ഐ​ആ​ർ ഇ​ത്ത​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച​ല്ലെ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നാ​യ ഡോ. ​ക്ലാ​ര​ൻ​സ് മി​രാ​ന്‍റെ അ​ഭി​പ്രാ​യം.

അ​തി​നാ​ൽ രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റും റി​മാ​ൻ​ഡും നി​യ​മ​വി​രു​ദ്ധ​മാ​ണ്. പ്ര​തി ജാ​മ്യ​ത്തി​നാ​യി മേ​ൽ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്താ​ൽ വി​ഷ​യം കോ​ട​തി പ​രി​ശോ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കേ​സ് ദു​ർ​ബ​ല​മാ​കാ​ൻ സാ​ധ്യ​ത

രാ​ഹു​ലി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ര​ജി​സ്റ്റ​ർ ചെ​യ്ത മൂ​ന്നാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ പോ​ലീ​സ് ശ​രി​യാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ്ര​തി​ക​രി​ച്ചു. പ​രാ​തി​ക്കാ​രി​യു​ടെ നേ​രി​ട്ടു​ള്ള മൊ​ഴി വാ​ങ്ങി​യ ശേ​ഷം മാ​ത്ര​മേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പാ​ടു​ള്ളു​വെ​ന്നാ​ണ് ക്രി​മി​ന​ൽ നി​യ​മം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കൂ​ടാ​തെ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി പോ​ലീ​സി​നു പു​റ​മെ വ​നി​താ ജ​ഡ്ജി രേ​ഖ​പ്പെ​ടു​ത്ത​ണം. പ്ര​തി​ക്കെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷ​മേ അ​റ​സ്റ്റ് ചെ​യ്യാ​വൂ എ​ന്നാ​ണ് നി​യ​മ​ത്തി​ൽ പ​റ​യു​ന്ന​തെ​ന്നും സേ​ന​യി​ൽ​നി​ന്നു വി​ര​മി​ച്ച മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദോ​ഗ​സ്ഥ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നി​ല​വി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി കേ​സ് ദു​ർ​ബ​ല​മാ​കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കു​യു​ള്ളു​വെ​ന്നു മു​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ടി.​പി. സെ​ൻ​കു​മാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​മ​ർ​ശി​ച്ചി​രു​ന്നു. പ​രാ​തി​ക്കാ​രി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​തി​നു മു​ന്പേ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചി​രു​ന്നു.

Kerala

പാ​ർ​ട്ടി​ക്ക് ചെ​യ്യാ​വു​ന്ന​തൊ​ക്കെ ചെ​യ്തു; രാ​ഹു​ലാ​ണ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ട​ത്: ഒ.​ജെ. ജ​നീ​ഷ്

കോ​ഴി​ക്കോ​ട്: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ വി​ഷ​യ​ത്തി​ല്‍ പാ​ർ​ട്ടി​ക്ക് ചെ​യ്യാ​വു​ന്ന​തെ​ല്ലാം പാ​ർ​ട്ടി ചെ​യ്തി​ട്ടു​ണ്ടെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ.​ജെ. ജ​നീ​ഷ്. ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് ധാ​ര്‍​മി​ക ശോ​ഷ​ണം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു.

"സം​ഘ​ട​ന എ​ന്ന നി​ല​യി​ല്‍ എ​ല്ലാം കൃ​ത്യ​മാ​യി നി​റ​വേ​റ്റു​ക​യും ചെ​യ്തു. ഇ​നി പാ​ര്‍​ട്ടി പ്രി​വി​ലേ​ജ് രാ​ഹു​ലി​ന് ഇ​ല്ല. രാ​ഹു​ലാ​ണ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ട​ത്.'-​ജ​നീ​ഷ് വ്യ​ക്ത​മാ​ക്കി.

ആ​രോ​പ​ണ വി​ധേ​യ​നാ​യ ഇ​ട​ത് എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടു​ന്നു. എ​ന്നി​ട്ടാ​ണ് കോ​ണ്‍​ഗ്ര​സി​ന് സി​പി​എം ധാ​ര്‍​മി​ക​ത ക്ലാ​സെ​ടു​ക്കു​ന്ന​ത്. ഇ​നി ആ ​ക്ലാ​സ് കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ടെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു.

Kerala

പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ 16 മ​ണ്ഡ​ല​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടും; യു​വ പ്രാ​തി​നി​ധ്യ​ത്തി​ലു​റ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നം. ഇ​ന്ന് കൊ​ച്ചി​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ലാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ യോ​ഗം ചേ​ർ​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 16 സീ​റ്റു​ക​ൾ പാ​ർ​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ.​ജെ. ജ​നീ​ഷി​നെ കൊ​ടു​ങ്ങ​ല്ലൂ​രും, ബി​നു ചു​ള്ളി​യി​ലി​നെ ചെ​ങ്ങ​ന്നൂ​രും, ആ​റ​ൻ​മു​ള​യി​ൽ അ​ബി​ൻ വ​ർ​ക്കി​യെ​യും മ​ത്സ​രി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ കെ.​എം. അ​ഭി​ജി​ത്തി​നെ നാ​ദാ​പു​ര​ത്തോ കൊ​യി​ലാ​ണ്ടി​യി​ലോ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ജി​ൻ​ഷാ​ദ് ജി​ന്നാ​സി​നാ​യി അ​രൂ​ർ മ​ണ്ഡ​ല​വും ജോ​മോ​ൻ ജോ​സി​ന് തൃ​ക്ക​രി​പ്പൂ​രും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ജ​യ​ഘോ​ഷി​നെ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം.

Kerala

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി; കൊ​ച്ചി​യി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക യോ​ഗം

കൊ​ച്ചി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ന്ന് കൊ​ച്ചി​യി​ൽ നി​ർ​ണാ​യ​ക യോ​ഗം ചേ​രും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ പ്രാ​തി​നി​ധ്യം പ്ര​ധാ​ന വി​ഷ​യ​മാ​കും.

തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​രം​ഗ​ത്ത് യു​വാ​ക്ക​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കു​ന്ന​തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കും. വ​യ​നാ​ട് ബ​ത്തേ​രി​യി​ല്‍ പൂ​ര്‍​ത്തി​യാ​യ ല​ക്ഷ്യ 2026 ക്യാ​മ്പി​ന്‍റെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യും.

വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​നാ‍​യി പി​രി​ച്ച ഫ​ണ്ട് കെ​പി​സി​സി​ക്ക് കൈ​മാ​റു​ന്ന​തി​ലും ഇ​ന്ന് തീ​ര​മാ​ന​മെ​ടു​ക്കും. രാ​വി​ലെ ഒ​ൻ​പ​ത് മ​ണി മു​ത​ല്‍ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ലാ​ണ് ക​മ്മി​റ്റി. വ​യ​നാ​ട്ടി​ൽ ആ​രം​ഭി​ച്ച കോ​ൺ​ഗ്ര​സ് നേ​തൃ​ക്യാ​മ്പി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം ല​ഭി​ച്ചി​രു​ന്നു.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കോ​ൺ​ഗ്ര​സി​ന് മു​ന്നി​ലു​ള്ള​ത് നൂ​റു സീ​റ്റി​ലെ വി​ജ​യം എ​ന്ന ഒ​റ്റ വ​ഴി മാ​ത്ര​മാ​ണ്. ആ​രും സ്വ​യം പ്ര​ഖ്യാ​പി​ത സ്ഥാ​നാ​ർ​ത്ഥി​ക​ളാ​കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞി​രു​ന്നു.

Kerala

സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ക്കാ​നാ​ണ് സ​മു​ദാ​യ നേ​താ​ക്ക​ള്‍ ശ്ര​മി​ക്കേണ്ടത്: ഒ.​​​ജെ. ജ​​​നീ​​​ഷ്

കൊ​​​ച്ചി: സ​​​മൂ​​​ഹ​​​ത്തെ ഒ​​​ന്നി​​​പ്പി​​​ക്കാ​​​നാ​​​ണ് സ​​​മു​​​ദാ​​​യ നേ​​​താ​​​ക്ക​​​ള്‍ ശ്ര​​​മി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഒ.​​​ജെ. ജ​​​നീ​​​ഷ്.

വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​നി​​​ല്‍​നി​​​ന്ന് ഇ​​​പ്പോ​​​ഴു​​​ണ്ടാ​​​കു​​​ന്ന​​​ത് സ​​​മൂ​​​ഹം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ള​​​ല്ലെ​​​ന്നും മ​​​ത​​​മൈ​​​ത്രി നി​​​ല​​​നി​​​ര്‍​ത്താ​​​നാ​​​ണ് അ​​​ദ്ദേ​​​ഹം ശ്ര​​​മി​​​ക്കേ​​​ണ്ട​​​തെ​​​ന്നും ജ​​​നീ​​​ഷ് കൊ​​​ച്ചി​​​യി​​​ല്‍ വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ശ്രീ​​​നാ​​​രാ​​​യ​​​ണ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ല​​​പ്പ​​​ത്തി​​​രി​​​ക്കു​​​ന്ന ഒ​​​രാ​​​ളി​​​ല്‍നി​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ള​​​ല്ല വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യി​​​ല്‍ നി​​​ന്നു​​​ണ്ടാ​​​കു​​​ന്ന​​​ത്.

ക​​​ര​​​ണ​​​ത്ത​​​ടി​​​ക്കു​​​ന്ന​​​തോ ക​​​രി ഓ​​​യി​​​ല്‍ ഒ​​​ഴി​​​ക്കു​​​ന്ന​​​തോ ആ​​​രെ​​​യും കാ​​​യി​​​ക​​​മാ​​​യി നേ​​​രി​​​ടു​​​ന്ന​​​തോ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ശൈ​​​ലി​​​യ​​​ല്ല. ഹിം​​​സാ​​​ത്മ​​​ക​​​മാ​​​യ രീ​​​തി​​​യി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളോ​​​ട് യോ​​​ജി​​​ക്കു​​​ന്നി​​​ല്ല.

അ​​​തു​​​കൊ​​​ണ്ടാ​​​ണ് വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യു​​​ടെ ക​​​ര​​​ണ​​​ത്ത​​​ടി​​​ക്ക​​​ണ​​​മെ​​​ന്ന യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യെ ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞ​​​ത്. പ്ര​​​സ്താ​​​വ​​​ന​​​ക​​​ള്‍ ചെ​​​ന്നുപ​​​തി​​​ക്കു​​​ന്ന​​​യി​​​ട​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച് വേ​​​ണം പ​​​ര​​​സ്യ പ്ര​​​തി​​​ക​​​ര​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​തെ​​​ന്നും ജ​​​നീ​​​ഷ് പ​​​റ​​​ഞ്ഞു.

Kerala

'സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് സ്വാ​ഗ​തം'; ആ​ന്‍റ​ണി രാ​ജു​വി​നെ പ​രി​ഹ​സി​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ് ഫ്ലെ​ക്സ്

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​നെ പ​രി​ഹ​സി​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ് ഫ്ലെ​ക്സ്. അ​ടി​വ​സ്ത്ര​ത്തി​ൽ നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​നൊ​പ്പം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് സ്വാ​ഗ​തം എ​ന്നെ​ഴു​തി​യ ഫ്ലെ​ക്സ് ബോ​ർ​ഡ് ആ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ന്നി​ലാ​ണ് ഫ്ലെ​ക്സ് പ്ര​ക്യ​ക്ഷ​പ്പെ​ട്ട​ത്.

തൊ​ണ്ടി മു​ത​ൽ തി​രി​മ​റി കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് മൂ​ന്ന് വ​ർ​ഷ​മാ​ണ് ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

32 വ​ർ​ഷ​ത്തോ​ളം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ആ​റ് മാ​സം, തെ​ളി​വു​ന​ശി​പ്പി​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം, ക​ള്ള തെ​ളി​വു​ണ്ടാ​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ലി​ന് ര​ണ്ട് വ​ർ​ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സും കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് തെ​ളി​ഞ്ഞു. ല​ഹ​രി മ​രു​ന്ന് കേ​സി​ൽ പി​ടി​യി​ലാ​യ ഓ​സ്‌​ട്രേ​ലി​യ​ൻ പൗ​ര​ൻ ആ​ന്‍​ഡ്രൂ സാ​ല്‍​വ​ദോ​റി​നെ ര​ക്ഷി​ക്കാ​ന്‍ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം മാ​റ്റി​യെ​ന്നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ കേ​സ്.

Kerala

വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി

കോ​ഴി​ക്കോ​ട്: എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദാ​ണ് വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​ന് പ​രാ​തി ന​ൽ​കി​യ​ത്.

നി​ര​ന്ത​ര​മാ​യി വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി. പൊ​തു​സ​മൂ​ഹ​ത്തി​ല്‍ വ​ര്‍​ഗീ​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കി വെ​ള്ളാ​പ്പ​ള്ളി ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എ​സ്. സു​ന​ന്ദ് പ​റ​ഞ്ഞു.

Kerala

'എ​ന്തി​നാ​ണ് പാ​ർ​ട്ടി​യെ ഇ​ങ്ങ​നെ ന​ശി​പ്പി​ക്കു​ന്ന​ത്'; കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ​തി​രെ യൂ​ത്ത്കോ​ൺ​ഗ്ര​സും

കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ്‌​യു​വി​ന് പി​ന്നാ​ലെ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സും. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജു ജോ​ർ​ജ് ആ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ വി​മ​ർ​ശി​ച്ച​ത്.

‘കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലേ​ത് കൊ​ടി​ക്കു​ന്നി​ലി​ന്‍റെ വി​ജ​യം’ എ​ന്നാ​ണ് പ​രി​ഹാ​സം. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി. യു​ഡി​എ​ഫി​ന് ഒ​രു സീ​റ്റ് ന​ഷ്ട​പ്പെ​ട്ടു. എ​ന്തി​നാ​ണ് പാ​ർ​ട്ടി​യെ ഇ​ങ്ങ​നെ ന​ശി​പ്പി​ക്കു​ന്ന​ത്?, ശ​ക്ത​മാ​യ അ​ടി​വേ​രു​ക​ൾ അ​റു​ക്ക​പ്പെ​ട്ട മ​ഹാ​വൃ​ക്ഷം പോ​ലെ കോ​ൺ​ഗ്ര​സ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ക​ത്തി​ത്തീ​രു​ക​യാ​ണെ​ന്നും, നി​ങ്ങ​ൾ പാ​ർ​ട്ടി​യെ വ​ള​ഞ്ഞ് പി​ടി​ച്ചി​രി​ക്കു​ന്ന നീ​രാ​ളി​പ്പി​ടി​ത്തം വി​ടു​ക എ​ന്നും അ​ജു ജോ​ർ​ജ് വി​മ​ർ​ശി​ക്കു​ന്നു.

"ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​വ് പി​ടി മു​റു​ക്കി ശി​ങ്ക​ടി​ക​ൾ​ക്ക് വ​ഴ​ങ്ങി Aമു​ത​ൽZ​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് എ​ല്ലാം ന​ശി​പ്പി​ക്കു​ക​യാ​ണ്. ശ​ക്ത​മാ​യ അ​ടി​വേ​രു​ക​ൾ അ​റു​ക്ക​പ്പെ​ട്ട മ​ഹാ​വൃ​ഷം പോ​ലെ കോ​ൺ​ഗ്ര​സ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ക​ത്തി​ത്തീ​രു​ന്നു. ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് നി​ങ്ങ​ളൊ​ക്കെ നി​ല​കൊ​ള്ളു​ന്ന​ത്...? എ​ന്തി​നാ​ണ് പാ​ർ​ട്ടി​യെ ഇ​ങ്ങ​നെ ന​ശി​പ്പി​ക്കു​ന്ന​ത്...? നി​ങ്ങ​ൾ പാ​ർ​ട്ടി​യെ വ​ള​ഞ്ഞ് പി​ടി​ച്ചി​രി​ക്കു​ന്ന നീ​രാ​ളി​പ്പി​ടു​ത്തം വി​ടു​ക....​പാ​ർ​ട്ടി​യെ സ്വ​ത​ന്ത്ര​മാ​യി വി​ടു​ക' എ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പാ​ര വെ​ച്ച​താ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മെ​ന്ന് കെ​എ​സ്‍​യു കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ സു​ൽ​ഫി​ക​ർ ആ​രോ​പി​ച്ചി​രു​ന്നു. സം​സ്ഥാ​ന​മാ​കെ വീ​ശി​യ​ടി​ച്ച യു​ഡി​എ​ഫ് ത​രം​ഗം കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഇ​ല്ലാ​തെ പോ​യ​തി​നു കാ​ര​ണം ഇ​താ​ണെ​ന്നു​മാ​യി​രു​ന്നു ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലെ വി​മ​ർ​ശ​നം.

പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി ക​ഷ്ട​പ്പെ​ട്ട ചെ​റു​പ്പ​ക്കാ​രെ ഇ​ല്ലാ​താ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് കൊ​ടി​ക്കു​ന്നി​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്നും പാ​ര്‍​ട്ടി​യെ ഇ​ല്ലാ​താ​ക്കി ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച് സ്വ​ന്തം കാ​ര്യം നോ​ക്കി ന​ട​ക്കു​ന്ന ഇ​ങ്ങ​നൊ​രു നേ​താ​വി​നെ പാ​ര്‍​ട്ടി​ക്കോ ജ​ന​ങ്ങ​ള്‍​ക്കോ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ന്‍​വ​ര്‍ പ​റ​യു​ന്നു. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

സ്ത്രീ​ക​ളു​ടെ അ​ഭി​മാ​ന​ത്തെ വെ​ല്ലു​വി​ളി​ക്ക​രു​ത്; രാ​ഹു​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്ക​ണം: സ​ജ​ന ബി. ​സാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പാ​ര്‍​ട്ടി ക​ടു​ത്ത ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജ​ന ബി. ​സാ​ജ​ന്‍. സ്ത്രീ​ക​ളു​ടെ അ​ഭി​മാ​ന​ത്തെ വെ​ല്ലു​വി​ളി​ക്ക​രു​തെ​ന്നും ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും സ​ജ​ന പ​റ​ഞ്ഞു. ഇ​നി​യും വൈ​കി​യാ​ല്‍ പാ​ര്‍​ട്ടി ക​ന​ത്ത വി​ല ന​ല്‍​കേ​ണ്ടി​വ​രു​മെ​ന്നും ഇ​തൊ​രു സൂ​ച​ന​യാ​യി മാ​ത്രം നേ​തൃ​ത്വം കാ​ണു​ക എ​ന്നും സ​ജ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സ​ജ​ന​യു​ടെ പ്ര​തി​ക​ര​ണം. രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്കാ ഗാ​ന്ധി, കെ.​സി .വേ​ണു​ഗോ​പാ​ല്‍, സ​ണ്ണി ജോ​സ​ഫ്, വി.​ഡി. സ​തീ​ശ​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ളെ ടാ​ഗ് ചെ​യ്താ​ണ് സ​ജ​ന​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

നി​ര​ന്ത​രം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ.​മു​ര​ളീ​ധ​ര​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും രാ​ഹു​ലി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന നി​ല​പാ​ട് ശ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​നീ​ക്കം. പാ​ർ​ട്ടി​ക്കു​ള്ളി​ല്‍ രാ​ഹു​ലി​നെ​തി​രെ അ​തൃ​പ്തി പു​ക​യു​ക​യാ​ണ്.

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവ്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എ​ഐ​സി​സി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കും പ​രാ​തി ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജ്‌ന ബി. ​സ​ജ​ൻ.

വ​നി​താ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് ഇ​ര​യാ​ക്ക​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ നേ​രി​ൽ ക​ണ്ട് വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ ച​ർ​ച്ച ചെ​യ്യ​ണം എ​ന്നാ​ണ് സ​ജ്ന​യു​ടെ പ​രാ​തി​യി​ലെ ആ​വ​ശ്യം.

പാ​ര്‍​ട്ടി​ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ജ്ന ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രു​ന്നു.

മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ രാ​ഹു​ലി​നെ പ​ര​സ്യ​മാ​യി പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​തി​നി​ടെ​യാ​ണ് വ​നി​താ നേ​താ​വ് ത​ന്നെ പാ​ര്‍​ട്ടി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

District News

ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി


പ​ത്ത​നം​തി​ട്ട: താ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​താ​യ പ്ര​ചാ​ര​ണം തെ​റ്റി​ധാ​ര​ണാ ജ​ന​ക​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഖി​ൽ ഓ​മ​ന​ക്കു​ട്ട​ൻ. ത​ന്നെ തെ​റ്റി​ധ​രി​പ്പി​ച്ച് ചി​ല സു​ഹൃ​ത്തു​ക്ക​ൾ പ​ന്ത​ള​ത്ത് ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വേ​ദി​യി​ലെ​ത്തിച്ച് ഷാ​ൾ അ​ണി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഖി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.


ബി​ജെ​പി​യു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ത​നി​ക്ക് സാ​ധ്യ​മ​ല്ലെ​ന്നും ഉ​റ​ച്ച കോ​ൺ​ഗ്ര​സ് കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് താ​നെ​ന്നും ആ ​നി​ല​യി​ൽ ത​ന്നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സു​ഹൃ​ത്തു​ക്ക​ൾ ത​മാ​ശ​രൂ​പേ​ണ​യാ​ണ് ത​നി​ക്ക് ബി​ജെ​പി​യു​ടെ ഷാ​ൾ അ​ണി​യി​ച്ച​തെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ങ്കെ​ടു​ക്കു​ന്ന ഔ​ദ്യോ​ഗി​ക ച​ട​ങ്ങാ​യി താ​നി​തി​നെ ക​ണ്ടി​രു​ന്നി​ല്ലെ​ന്നും അ​ഖി​ൽ പ​റ​ഞ്ഞു.

അ​തി​നു​ശേ​ഷം ഒ​രു​വി​ഭാ​ഗം ത​നി​ക്കെ​തി​രേ മാ​ധ്യ​മ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ച​തി പ്ര​യോ​ഗ​ത്തി​ലേ​ക്ക് ത​ന്നെ ബി​ജെ​പി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ൽ ഖേ​ദ​മു​ണ്ടെ​ന്നും അ​ഖി​ൽ പ​റ​ഞ്ഞു.

District News

നാടകാന്തം കേണിച്ചിറയില്‍ പൗലോസ് ഔട്ട്, അമല്‍ ഇൻ

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ കേണിച്ചിറ ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അമല്‍ ജോയി യുഡിഎഫ് സ്ഥാനാര്‍ഥിയായത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍. ജില്ലയില്‍ കോണ്‍ഗ്രസിനു വിജയ സാധ്യതയുള്ള ജനറല്‍ സീറ്റുകളില്‍ ഒന്നാണ് കേണിച്ചിറ. പൂതാടി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും പുല്‍പ്പള്ളി പഞ്ചായത്തിലെ ആറ് വാര്‍ഡുകളും ഉള്‍പ്പെടുന്ന ഈ സീറ്റില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസിനെ തന്ത്രപൂര്‍വം ഒഴിവാക്കിയാണ് യുവജന വിഭാഗം അമലിന് സീറ്റ് ഉറപ്പിച്ചത്. ഡിസിസി മുന്‍ പ്രസിഡന്‍റ് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ പിന്തുണയോടെയായിരുന്നു അമലിനുവേണ്ടി യുവജന വിഭാഗത്തിന്‍റെ നീക്കങ്ങള്‍.

മാറി മറിഞ്ഞ്

കഴിഞ്ഞ 18ന് ചേര്‍ന്ന കോണ്‍ഗ്രസ് ജില്ലാ കോര്‍ കമ്മിറ്റി യോഗം കേണിച്ചിറയില്‍ സ്ഥാനാര്‍ഥിയായി പൗലോസിനെ തീരുമാനിച്ചതാണ്. ഇതിനുപിന്നാലെ പ്രമുഖ ദൃശ്യമാധ്യമങ്ങളിലടക്കം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവജനങ്ങളെ കോണ്‍ഗ്രസ് നേതൃത്വം തഴയുന്നുവെന്ന വാര്‍ത്ത വന്നു. മുമ്പ് രണ്ടു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പൗലോസ് അനുകൂല സാഹചര്യം ഉണ്ടായിട്ടും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊഴുതന ഡിവിഷനില്‍ തോറ്റതും അദ്ദേഹത്തിന്‍റെ പ്രായവും ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു ചില മാധ്യമങ്ങളില്‍ വാര്‍ത്ത. ഇതിനുശേഷം ഡിവിഷനിലേക്കു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് ജില്ലാ മുന്‍ കണ്‍വീനറുമായ കെ.കെ. വിശ്വനാഥന്‍റെ പേര് ഉയര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ മത്സരത്തിനില്ലെന്ന നിലപാടിലേക്കു പൗലോസ് നീങ്ങി. കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വാശിപിടിച്ചാല്‍ പൗലോസിനു കിട്ടുന്നതായിരുന്നു സീറ്റ്.

പൗലോസിനെ വെട്ടണമെന്ന വ്യഗ്രതയില്‍ യുവജന വിഭാഗം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് ഡിവിഷനിലേക്ക് സീനിയര്‍ നേതാവായ വിശ്വനാഥന്‍റെ പേര് വന്നതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. വിശ്വനാഥന്‍ കേണിച്ചിറ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം ശക്തമായപ്പോഴായിരുന്നു അമല്‍ ജോയിക്കു അനുകൂലമായി വീണ്ടും ട്വിസ്റ്റ്. കപ്പിനും ചുണ്ടിനും ഇടയില്‍ സീറ്റ് നഷ്ടമായതിന്റെ വ്യഥയിലാണ് കെ.കെ. വിശ്വനാഥനെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച കെ.കെ. രാമചന്ദ്രന്‍റെ സഹോദരനാണ് വിശ്വനാഥന്‍. കാലാവധി പൂര്‍ത്തിയായ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ ചീരാല്‍ ഡിവഷനില്‍നിന്നുള്ള അംഗാണ് അമല്‍ ജോയി.

യുവജനനീക്കം

കേണിച്ചിറയില്‍ പൗലോസ് സ്ഥാനാര്‍ഥിയാകുന്നത് ഒഴിവാക്കുന്നതിനും അമല്‍ ജോയിക്കു സീറ്റ് ഉറപ്പിക്കുന്നതിനും കോണ്‍ഗ്രസ് യുവജന വിഭാഗത്തിലുള്ള ചിലര്‍ കുതന്ത്രങ്ങളാണ് പയറ്റിയതെന്ന് പാര്‍ട്ടി നേതാക്കളില്‍ ഒരു വിഭാഗം അടക്കം പറയുന്നു. 17 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ തിരുനെല്ലി, എടവക, മീനങ്ങാടി, മേപ്പാടി, തോമാട്ടുചാല്‍, കേണിച്ചിറ എന്നിവയാണ് ജനറല്‍ വിഭാഗത്തില്‍. ഇതില്‍ മേപ്പാടി യുഡിഎഫ് ധാരണയനുസരിച്ച് മുസ്‌ലിം ലീഗിനു നല്‍കി. ബാക്കി അഞ്ചെണ്ണത്തില്‍ കോണ്‍ഗ്രസിന് ആഴത്തില്‍ വേരോട്ടമുള്ളതാണ് തോമാട്ടുചാല്‍, കേണിച്ചിറ ഡിവിഷനുകള്‍. ഈ സീറ്റുകളില്‍ കണ്ണിട്ടാണ് യുവജന വിഭാഗത്തിലുള്ളവരടക്കം ചരടുവലി നടത്തിയത്. തോമാട്ടുചാല്‍ മണ്ഡലത്തില്‍ അമല്‍ ജോയിക്കുപുറമേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അഡ്വ.ഗൗതം ഗോകുല്‍ദാസ് എന്നിവരും നോട്ടമിട്ടിരുന്നു.

നീക്കുപോക്കുകൾ

കേണിച്ചിറ പാര്‍ട്ടിയിലെ സീനിയേഴ്‌സ് കൈയടക്കുമെന്ന ചിന്താഗതിയിലായിരുന്നു ഇത്. നീക്കുപോക്കുകള്‍ക്കൊടുവില്‍ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്‍റും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമായിരുന്ന വി.എന്‍. ശശീന്ദരനാണ് തോമാട്ടുചാലില്‍ നറുക്കുവീണത്. മീനങ്ങാടിയില്‍ സീറ്റ് നല്‍കിയാണ് അഡ്വ.ഗൗതം ഗോകുല്‍ദാസിനെ കോണ്‍ഗ്രസ് നേതൃത്വം തണുപ്പിച്ചത്. സിപിഎമ്മിനു മേല്‍ക്കെയുള്ള ഈ ഡിവിഷനില്‍ കേരള കോണ്‍ഗ്രസ്-ജോസഫിലെ ജിന്‍റോ കുര്യാക്കോസ് പത്രിക നല്‍കിയിട്ടുണ്ട്. ഇദ്ദേഹം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കില്ലെന്നാണ് വിവരം.
ജില്ലാ പഞ്ചായത്തിലെ തിരുനെല്ലി, എടവക ഡിവിഷനുകളില്‍ മത്സരിക്കാന്‍ യുവജന വിഭാഗത്തിലുള്ളതടക്കം പാര്‍ട്ടിയിലെ പ്രമുഖര്‍ താത്പര്യം കാട്ടിയിരുന്നില്ല.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം തൂത്തുവാരിയതാണ് മന്ത്രി ഒ.ആര്‍. കേളുവിന്‍റെ പഞ്ചായത്തായ തിരുനെല്ലി. എങ്കിലും തിരുനെല്ലി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിജയക്കൊടി നാട്ടുന്നതിന് സിപിഎം വിയര്‍ക്കേണ്ടിവരും. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ നാലുവീതവും തവിഞ്ഞാല്‍ പഞ്ചായത്തിലെ ഒന്നും വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് തിരുനെല്ലി ഡിവിഷന്‍. ഈ ഒമ്പതു വാര്‍ഡുകളില്‍ കുറഞ്ഞത് 1,750 വോട്ടിന്‍റെ ലീഡ് യുഡിഎഫിന് ഉണ്ടാകുമെന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുടെ അനുമാനം.

Kerala

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ജെ​പി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഖി​ൽ ഓ​മ​ന​ക്കു​ട്ട​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ് അ​ഖി​ൽ ഓ​മ​ന​ക്കു​ട്ട​നെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്.

കു​റ​ച്ചു​നാ​ളു​ക​ളാ​യി അ​ഖി​ൽ കോ​ൺ​ഗ്ര​സു​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ട​ക്കം നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

അ​ഖി​ൽ ഓ​മ​ന​ക്കു​ട്ട​ൻ മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് "എ​ന്നും എ​പ്പോ​ഴും പാ​ര്‍​ട്ടി​യാ​ണ് വ​ലു​ത്' എ​ന്ന ടാ​ഗ് ലൈ​നോ​ടെ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രു​ന്നു.

ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന​തി​ന് ഒ​ന്‍​പ​ത് മ​ണി​ക്കൂ​ര്‍ മു​ന്‍​പ് വ​രെ അ​ഖി​ല്‍ ഓ​മ​ന​ക്കു​ട്ട​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല പോ​സ്റ്റു​ക​ള്‍ നി​റ​ഞ്ഞി​രു​ന്നു. കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കാ​യി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു​ള്ള പോ​സ്റ്റാ​ണ് അ​വ​സാ​ന​മാ​യി അ​ഖി​ല്‍ പ​ങ്കു​വ​ച്ച​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് "എ​ന്നും എ​പ്പോ​ഴും പാ​ര്‍​ട്ടി​യാ​ണ് വ​ലു​ത്' എ​ന്ന ടാ​ഗ് ലൈ​നോ​ടെ അ​ഖി​ല്‍ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്. കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​നു എ.​എ​മ്മി​നൊ​പ്പ​മു​ള്ള ഭ​വ​ന സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ചി​ത്ര​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു പോ​സ്റ്റ്. ഇ​തി​ന് പി​ന്നാ​ലെ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക​ക​മാ​ണ് അ​ഖി​ല്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്.

District News

കു​റ​വി​ല​ങ്ങാ​ട് യു​വ​ജ​ന​മ​ഹാ​സം​ഗ​മം നാ​ളെ

കു​റ​വി​ല​ങ്ങാ​ട്: ഇ​ട​വ​ക​യു​ടെ യു​വ​ശ​ക്തി വി​ളി​ച്ച​റി​യി​ച്ച് കു​റ​വി​ല​ങ്ങാ​ട് യു​വ​ജ​ന​മ​ഹാ​സം​ഗ​മം നാ​ളെ ന​ട​ക്കും. വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സം​ഗ​മ​ത്തി​നാ​യി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ളൊ​ന്നാ​കെ പ​ങ്കെ​ടു​ക്കു​ന്ന സം​ഗ​മം നാ​ളെ മൂ​ന്നി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി ഭ​വ​നി​ൽ ന​ട​ക്കു​ന്ന മ​ഹ​സം​ഗ​മം പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എം​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. സ​മു​ദാ​യ​ശ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക​ൾ സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ വി​ശ​ദീ​ക​രി​ക്കും. എ​സ്എം​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൽ​വി​ൻ സോ​ണി, ഇ​ട​വ​ക കു​ടും​ബ​കൂ​ട്ടാ​യ്മ ജ​ന​റ​ൽ ലീ​ഡ​ർ ബോ​ബി​ച്ച​ൻ നി​ധീ​രി, എ​സ്എം​വൈ​എം യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​മ​ല കോ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

എ​സ്എം​വൈ​എം നേ​തൃ​ത്വ​ത്തി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തി​യ​വ​രും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​വ​രു​മാ​യ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് സം​ഗ​മ​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. എ​സ്എം​വൈ​എം യൂ​ണി​റ്റ് സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഇ​ട​വ​ക​യി​ൽ യു​വ​ജ​ന​നേ​തൃ​സം​ഗ​മ​വും യൂ​ണി​റ്റു​ത​ല യു​വ​ജ​ന​കൂ​ട്ടാ​യ്മ​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച് മ​ഹാ​സം​ഗ​മം ന​ട​ത്തു​ന്ന​ത്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ല്ലെ​ന്ന് അ​ബി​ൻ വ​ർ​ക്കി

ഇ​ടു​ക്കി : യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മ​തി​യാ​യ പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ല്ലെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ർ​ക്കി. 2010ൽ ​ല​ഭി​ച്ച പ്ര​തി​നി​ധ്യം ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന പ്രാ​തി​നി​ധ്യം ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ല്ലെ​ന്ന് അ​ബി​ൻ വ​ർ​ക്കി വ്യ​ക്ത​മാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​കു​തി​യെ​ങ്കി​ലും പ്രാ​തി​നി​ധ്യം വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും പ്ര​തി​നി​ധ്യം തോ​ൽ​ക്കു​ന്ന സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ക​രു​തെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം നേ​തൃ​ത്വം പ​രി​ഗ​ണി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ബി​ൻ വ​ർ​ക്കി പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ചു.

Latest News

Corehub Up